നോട്ട് മാറല്‍: സഹകരണ മേഖലയ്ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയേക്കും

 


ന്യൂഡല്‍ഹി: (www.kvartha.com 22.11.2016) പഴയ നോട്ട് മാറ്റിയെടുക്കുന്നതിന് സഹകരണ മേഖലയ്ക്ക് എര്‍പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ നബാര്‍ഡിന് കേന്ദ്രം നിര്‍ദേശം നല്‍കും. കടുത്ത രാഷ്ട്രീയ സമ്മര്‍ദമാണ് കേന്ദ്ര സര്‍ക്കാരിനെ ഈ നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.

ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ, ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടതെന്നാണ് വിവരം. സഹകരണ മേഖലയ്ക്ക് ഇളവ് നല്‍കുന്നതിന് ബി ജെ പിക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ വലിയ സമ്മര്‍ദം ഉണ്ടായി എന്നാണ് അമിത് ഷാ - ജെയ്റ്റ്‌ലി കൂടിക്കാഴ്ചയില്‍ നിന്നും വ്യക്തമാകുന്നത്.

നോട്ട് മാറല്‍: സഹകരണ മേഖലയ്ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയേക്കും


Also Read: പുതിയ ബസ് ഓടിക്കാന്‍ നല്‍കിയില്ല; കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറും ഡ്രൈവറും തമ്മില്‍ അടി

ഇതുകൂടാതെ കേരളത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായതും, ഇത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നത് മുന്നില്‍ കണ്ടുമാണ് പ്രശ്‌ന പരിഹാരത്തിന് അമിത് ഷാ തന്നെ നേരിട്ടിറങ്ങാന്‍ കാരണമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.


Keywords : New Delhi, BJP, Bank, Kerala, Protest, National, Despite RBI concerns, cooperative banks likely to get concessions.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia