HC Order to Govt. | മുന്‍ എംഎല്‍എ ബലാത്സംഗത്തിനിരയാക്കിയതായി ആരോപണമുള്ള യുവതിയുടെ ആരോഗ്യനില സംബന്ധിച്ച് സര്‍കാരിനോട് റിപോര്‍ട് ആവശ്യപ്പെട്ട് ഹൈകോടതി

 


ഷിലോംഗ്: (www.kvartha.com) മുന്‍ എംഎല്‍എ ബലാത്സംഗത്തിനിരയാക്കിയെന്ന് ആരോപണമുള്ള യുവതിയുടെ ആരോഗ്യനില സംബന്ധിച്ച് സര്‍കാരിനോട് മേഘാലയ ഹൈകോടതി റിപോര്‍ട് ആവശ്യപ്പെട്ടു. 2016ല്‍ ഭീകരവാദ സംഘടനയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ നേതാവ് സ്ത്രീയെ തുടര്‍ചയായി ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. അതിജീവിതയുടെ മൊത്തത്തിലുള്ള ആരോഗ്യം നിര്‍ണയിക്കണമെന്നും അവളുടെ ഭാവി ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കൗണ്‍സിലിംഗ് നല്‍കണമെന്നും തിങ്കളാഴ്ച നടന്ന വാദത്തിനിടെ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
               
HC Order to Govt. | മുന്‍ എംഎല്‍എ ബലാത്സംഗത്തിനിരയാക്കിയതായി ആരോപണമുള്ള യുവതിയുടെ ആരോഗ്യനില സംബന്ധിച്ച് സര്‍കാരിനോട് റിപോര്‍ട് ആവശ്യപ്പെട്ട് ഹൈകോടതി

'പ്രത്യേകിച്ച്, അതിജീവിത അനുഭവിച്ച ആഘാതം കണക്കിലെടുത്ത് മാനസികമായ വശങ്ങള്‍ വിദഗ്ധര്‍ കൈകാര്യം ചെയ്യണം. ഇരുപതുകാരി ശിശുക്ഷേമ കമിറ്റിയുടെ കീഴിലായിരുന്നിട്ടും ആറാം ക്ലാസ് പൂര്‍ത്തിയാക്കിയതിന് ശേഷം പഠനത്തില്‍ താല്‍പര്യമില്ലെന്ന് റിപോര്‍ട് ചെയ്യപ്പെട്ടതിനാല്‍ യുവതിയുടെ ഭാവി ജീവിതം ശോഭനമാക്കുന്നതിന് കൗണ്‍സിലിംഗ് കൊടുക്കേണ്ടത് അത്യാവശ്യമാണ്,' കോടതി ഉത്തരവില്‍ പറയുന്നു.

യുവതി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണെന്ന് സര്‍കാര്‍ അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്ന്, അതിജീവിക്കാനും ആത്മവിശ്വാസത്തോടെ മുന്നേറാനും അന്തസോടെ ജീവിക്കാനും കഴിയുന്ന തരത്തില്‍ പെണ്‍കുട്ടിയെ സ്വയംപര്യാപ്തയാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. .
അപീല്‍ തീരുന്ന മുറയ്ക്ക് നഷ്ടപരിഹാരത്തിന്റെ അളവ് വിലയിരുത്തുമെന്നും ബെഞ്ച് പറഞ്ഞു. 'അതിജീവിതയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ റിപോര്‍ട് സംസ്ഥാനം സമര്‍പിക്കണം, നാലാഴ്ചയ്ക്ക് ശേഷം വിഷയം വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

കുറ്റകൃത്യം നടന്ന് മാസങ്ങള്‍ക്ക് ശേഷം സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ ചെയര്‍പേഴ്സണ്‍, 2016-ല്‍ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ പൊലീസ് സൂപ്രണ്ടിന് നിരോധിത സംഘടനയായ ഹൈന്നിവ്‌ട്രെപ് നാഷണല്‍ ലിബറേഷന്‍ കൗണ്‍സിലിന്റെ (എച് എൻ എല്‍ സി) മുന്‍ ചെയര്‍മാനും മാവതിയിലെ മുന്‍ എംഎല്‍എയുമായ ജൂലിയാസ് കെ ഡോര്‍ഫാങ്ങിനെതിരെ പരാതി നല്‍കിയിരുന്നു. ഡോര്‍ഫാംഗിനെതിരെ ഐപിസി, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അന്ന് ഇരയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലായിരുന്നു.

2017 ജനുവരിയില്‍ റി ഭോയ് ജില്ലയില്‍ വെച്ച് ഇതേ പെണ്‍കുട്ടിയെ ഡോര്‍ഫാങ് വീണ്ടും ബലാത്സംഗം ചെയ്‌തെന്ന് കാണിച്ച് ചെയര്‍പേഴ്സണ്‍ വീണ്ടും പൊലീസില്‍ പരാതി നല്‍കി. ഉമിയം പൊലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഡോര്‍ഫാംഗ് ഒളിവില്‍ പോയെങ്കിലും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഗുവാഹതിയിലെ ഹതിഗാവില്‍ നിന്ന് അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം, മേഘാലയയിലെ നോങ്പോയിലെ പോക്സോ കോടതി 2021 ഓഗസ്റ്റില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി 25 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഉടന്‍ തന്നെ ഡോര്‍ഫാംഗിനെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയയ്ക്കുകയായിരുന്നു.

Keywords: Determine health condition of victim assaulted by former MLA: High Court to Meghalaya government, National, News, Top-Headlines, Latest-News, MLA, Assault, High Court, Government, Woman, POCSO, Police, Criminal, Arrest, Shillong.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia