Deve Gowda | ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ജെഡിഎസ് തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയോടെയെന്ന് ദേവഗൗഡ; തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക ഘടകങ്ങളും സഖ്യത്തിന് അനുകൂലം
Oct 20, 2023, 10:33 IST
ബംഗ്ലൂരു: (KVARTHA) ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ജെഡിഎസ് തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയോടെയെന്ന് വ്യക്തമാക്കി പാര്‍ടി അധ്യക്ഷന്‍ എച് ഡി ദേവഗൗഡ. കേരളത്തില്‍ പാര്‍ടിക്ക് എംഎല്‍എമാരുണ്ടെന്നും അതിലൊരാള്‍ മന്ത്രിയാണെന്നും ദേവഗൗഡ പറഞ്ഞു.
സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാര്‍ടി എംഎല്‍എ ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു. കേരളം കൂടാതെ തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക ഘടകങ്ങളും ബിജെപി സഖ്യത്തിന് അനുകൂലമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ദേവഗൗഡയുടെ പ്രസ്താവന നിഷേധിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി രംഗത്തെത്തി. പിണറായിയും ദേവഗൗഡയും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച നടത്തിയിട്ടില്ല. പാര്‍ടി കേരള ഘടകം ബിജെപി സഖ്യത്തിന് പിന്തുണയറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുമായി സഖ്യത്തിലാകുന്നത് എതിര്‍ത്ത ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍ സിഎം ഇബ്രാഹിമിനെ എച് ഡി ദേവഗൗഡ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സംസ്ഥാന കമിറ്റി പിരിച്ചുവിട്ട ഗൗഡ തന്റെ മകന്‍ എച് ഡി കുമാരസ്വാമിയെ പാര്‍ടിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചു.
ബിജെപി-ജെഡിഎസ് സഖ്യത്തെ ശക്തമായി എതിര്‍ത്ത സിഎം ഇബ്രാഹിം പാര്‍ടിയില്‍ 'സമാന ചിന്താഗതി' പുലര്‍ത്തുന്നവരുടെ യോഗം വിളിക്കുകയും താന്‍ നയിക്കുന്നതാണ് യഥാര്‍ഥ പാര്‍ടിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാര്‍ടി എംഎല്‍എ ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു. കേരളം കൂടാതെ തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക ഘടകങ്ങളും ബിജെപി സഖ്യത്തിന് അനുകൂലമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുമായി സഖ്യത്തിലാകുന്നത് എതിര്‍ത്ത ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍ സിഎം ഇബ്രാഹിമിനെ എച് ഡി ദേവഗൗഡ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സംസ്ഥാന കമിറ്റി പിരിച്ചുവിട്ട ഗൗഡ തന്റെ മകന്‍ എച് ഡി കുമാരസ്വാമിയെ പാര്‍ടിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചു.
ബിജെപി-ജെഡിഎസ് സഖ്യത്തെ ശക്തമായി എതിര്‍ത്ത സിഎം ഇബ്രാഹിം പാര്‍ടിയില്‍ 'സമാന ചിന്താഗതി' പുലര്‍ത്തുന്നവരുടെ യോഗം വിളിക്കുകയും താന്‍ നയിക്കുന്നതാണ് യഥാര്‍ഥ പാര്‍ടിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
Keywords: Deve Gowda says JDS decision to work with BJP is with the support of Chief Minister Pinarayi Vijayan, Bengaluru, News, Deve Gowda, JDS, BJP, Criticism, Chief Minister, Pinarayi Vijayan, Politics, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.