ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി വെള്ളിയാഴ്ച അധികാരമേല്‍ക്കും
Oct 28, 2014, 19:47 IST
മുംബൈ: (www.kvartha.com 28.10.2014) മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് വെള്ളിയാഴ്ച അധികാരമേല്‍ക്കും. മുഖ്യമന്ത്രിയായി പ്രമുഖ നേതാവ് ദേവേന്ദ്ര ഫട്നാവിസ്നെ തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ദേവേന്ദ്ര ഫട്നാവിസ്നെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റുകൂടിയായ ഫഡ്നാവിസ് മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച നേതാവാണ്. നാഗ്പൂര്‍ സൗത്ത് വെസ്റ്റ് എം.എല്‍.എയായ ദേവേന്ദ്ര ഫട്നാവിസ് സംസ്ഥാനത്തെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാണ് അധികാരമേല്‍ക്കുന്നത്. 42 അംഗ മന്ത്രിസഭയില്‍ 20 പേരാകും മുഖ്യമന്ത്രിക്കൊപ്പം അധികാരമേല്‍ക്കുക.
കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ വേറിട്ട് മത്സരിച്ച ശിവസേനയുടെ പിന്തുണ ബി.ജെ.പി സ്വീകരിക്കും. ആര് മുഖ്യമന്ത്രിയായാലും സര്‍ക്കാരിനെ പിന്തുണക്കുമെന്ന് ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ബി.ജെ.പി. മന്ത്രിസഭയ്ക്ക് പുറത്ത് നിന്നും പിന്തുണനല്‍കുമെന്ന് എന്‍.സി.പിയും വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരുടേയും മറ്റ് സംസ്ഥാനങ്ങളിലെ ബി.ജെ.പി മുഖ്യമന്ത്രിമാരുടേയും സിനിമാ രംഗത്തേയും വ്യവസായ, രാഷ്ട്രീയ മേഖലകളിലെയും പ്രമുഖരുടെയും സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമാകും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.