Fadnavis to Take oath as CM | മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് രാത്രി 7 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും; ശിവസേന വിമത നേതാവ് ഷിന്‍ഡെ ഉപമുഖ്യമന്ത്രി ആയേക്കും
Jun 30, 2022, 16:47 IST
മുംബൈ: (www.kvartha.com) മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് രാത്രി ഏഴ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപോര്‍ട്. ശിവസേന വിമത എംഎല്‍എ ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. റിപോര്‍ടുകള്‍ വിശ്വസിക്കാമെങ്കില്‍, രാത്രി രണ്ട് പേര്‍ മാത്രമേ സത്യപ്രതിജ്ഞ ചെയ്യൂ. അവകാശവാദം ഉന്നയിക്കുന്നതിനായി രാജ്ഭവനില്‍ ഗവര്‍ണര്‍ ബിഎസ് കോഷിയാരിയെ കാണാന്‍ ഫഡ്നാവിസും ഷിന്‍ഡെയും പോകുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇരുവരും സംയുക്തമായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മന്ത്രിസഭാ വിശദാംശങ്ങള്‍
ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 38 എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മാധ്യമങ്ങൾ റിപോര്‍ട് ചെയ്തു. ആകെയുള്ള 38 പേരില്‍ 21 പേര്‍ ബി ജെ പിയില്‍ നിന്നും 13 പേര്‍ വിമത ശിവസേനയില്‍ നിന്നുമാണ്. ജൂലായ് ഒന്നിന് 14 എംഎല്‍എമാര്‍ ഓരോ പക്ഷത്തുനിന്നും ഏഴ് പേര്‍ വീതം സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയുടെ അടുത്ത ഘട്ടം ജൂലൈ മൂന്നിന് ആരംഭിച്ചേക്കും.
താകറെയുടെ രാജി
മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം ഉദ്ധവ് താകറെ രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. 'ഞാന്‍ (അധികാരത്തില്‍) അപ്രതീക്ഷിതമായയാണ് വന്നത്, സമാനമായ രീതിയില്‍ പോകുന്നു. എന്നെന്നേക്കുമായുള്ള യാത്രയല്ല, ഞാന്‍ ഇവിടെ ഉണ്ടാകും, ഒരിക്കല്‍ കൂടി ഞാന്‍ ശിവസേന ഭവനില്‍ ഇരിക്കും. എന്റെ സകലജനത്തെയും കൂട്ടിച്ചേര്‍ക്കും. മുഖ്യമന്ത്രി സ്ഥാനവും എംഎല്‍സി സ്ഥാനവും രാജിവെക്കുകയാണ്', ബുധനാഴ്ച രാത്രി ഫേസ്ബുക് ലൈവിലൂടെ അഭിസംബോധന ചെയ്ത ശിവസേന അധ്യക്ഷന്‍ പറഞ്ഞു.
കൂടാതെ, തന്നെ പിന്തുണച്ച എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരോടും നേതാക്കളോും അദ്ദേഹം നന്ദി രേഖപ്പെടുത്തി. 'ശിവസേനയും ബാലാസാഹേബ് താകറെയും കാരണം രാഷ്ട്രീയമായി വളര്‍ന്ന വിമതര്‍ക്ക് അദ്ദേഹത്തിന്റെ മകനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കിയതിന്റെ സന്തോഷവും സംതൃപ്തിയും ലഭിക്കട്ടെ. അക്കങ്ങളുടെ കളിയിലേക്ക് കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ സ്വന്തം പാര്‍ടിയിലെ ഒരു സഹപ്രവര്‍ത്തകന്‍ പോലും എനിക്കെതിരെ നില്‍ക്കുന്നുണ്ടോ എന്ന് നോക്കുന്നത് ലജ്ജാകരമാണ്', താകറെ തന്റെ രാജി പ്രസംഗത്തില്‍ പറഞ്ഞു.
അസംബ്ലിയിലെ അംഗബലം
മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരാണുള്ളത്. സേനയിലെ കലാപത്തിന് മുമ്പ് എംവിഎയുടെ അംഗബലം 152 ആയിരുന്നു - ശിവസേന (55), എന്‍സിപി (53), കോണ്‍ഗ്രസ് (44). ബാക്കിയുള്ള 29 പേര്‍ ചെറുപാര്‍ടികളും സ്വതന്ത്രരും, മറ്റുള്ളവരും ആണ്. പലതവണ സംസ്ഥാനം കുതിരക്കച്ചവടത്തിന് സാക്ഷ്യം വഹിച്ചു.
< !- START disable copy paste -->

Keywords: Latest-News, National, Top-Headlines, Chief Minister, Maharashtra, Political party, Government, Assembly, Ex minister, Siva Sena, Resignation, BREAKING NEWS, Devendra Fadnavis, Maharashtra CM, Devendra Fadnavis to Take oath as Maharashtra CM at 7 PM Tonigth.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.