ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡേയ്‌ക്കെതിരെയുള്ള കേസ് പിന്‍ വലിക്കില്ലെന്ന് യുഎസ്. ഇതുസംബന്ധിച്ച് ഇന്ത്യയോട് ക്ഷമാപണം നടത്താനും തയ്യാറല്ലെന്നും യുഎസിന്റെ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു. ദേവയാനിക്കെതിരെയുള്ള കേസ് തികച്ചും നിയമപരമാണെന്നും അതിനാല്‍ കേസ് പിൻവലിക്കാന്‍ കഴിയില്ലെന്നുമാണ് യുഎസിന്റെ നിലപാട്.
എന്നാല്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ നിലപാടിനോട് പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. ഉന്നത തല ചര്‍ച്ചകളാണ് ഇക്കാര്യത്തില്‍ വേണ്ടതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
പ്രശ്‌നത്തില്‍ അമേരിക്ക നിരുപാധികം മാപ്പു പറയണമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ദേവ്‌യാനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആരോപിച്ചിരുന്നു.
വേലക്കാരിയുടെ വിസയില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ചാണ് ദേവ്യാനിയ്‌ക്കെതിരെ അമേരിക്ക കേസ് എടുത്തത്. ഇവരെ പരസ്യമായി അറസ്റ്റു ചെയ്ത് വിലങ്ങുവെക്കുകയും മയക്കുമരുന്ന് കേസില്‍ പിടിയിലായ ക്രിമിനലുകള്‍ക്കൊപ്പം ജയിലില്‍ അടയ്ക്കുകയും ചെയ്തത് ഇന്ത്യയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.
ഉടുതുണിയഴിച്ച് സ്വകാര്യ ഭാഗങ്ങള്‍ വരെ പരിശോധിച്ചുവെന്നാണ് ദേവയാനിയുടെ ആരോപണം. ശരീരസ്രവങ്ങളും സ്വകാര്യഭാഗങ്ങളിലെ സ്രവങ്ങളുംഎടുക്കുകയും ഡി.എന്‍.എ പരിശോധന നടത്തുകയും ചെയ്തതായും ദേവയാനി ആരോപിക്കുന്നു.
SUMMARY: New Delhi/Washington: The US has apparently hardened its stand on Indian diplomat Devyani Khobragade, who was arrested last week over alleged visa fraud. A US State Department spokesperson today rejected India's demand for dropping of charges against the diplomat, calling it a "law enforcement issue." India has said it won't react to the spokesperson's comments, and will go only by conversations held at "senior levels" between New Delhi and Washington.
Keywords: Debyani Khobragade, John Kerry Marie Harf, Permanent Mission of India, Preet Bharara, Salman Khurshid, Sangeeta Richard, Sujatha Singh, Syed Akbaruddin, United States, US State Department, Wendy Sherman

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.