Diabetes | പ്രമേഹ രോഗികൾ ശ്രദ്ധിക്കുക: നിങ്ങൾ ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കരുത്; ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം!

 


ന്യൂഡെൽഹി: (www.kvartha.com) പ്രമേഹം ഇന്ന് പ്രായഭേദമന്യേ എല്ലാ ആളുകളിലും പിടിപെടുന്ന ഒന്നാണ്. ആഹാര ശീലങ്ങൾ കൊണ്ടും ജീവിത സാഹചര്യങ്ങൾ കൊണ്ടുമായിരിക്കാം ഇത്. പ്രമേഹം ബാധിച്ച് കഴിഞ്ഞാൽ ഭക്ഷണ ക്രമത്തിൽ ധാരാളം മാറ്റം കൊണ്ട് വരേണ്ടതുണ്ട്. ടൈപ് 2 പ്രമേഹം ഉള്ളവർ, ഫാക്ടറികളിൽ സംസ്കരിച്ച ഭക്ഷണങ്ങൾ കഴിച്ചാൽ മരണം വരെ സംഭവിച്ചേക്കാമെന്നാണ് ഇറ്റലിയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്.

Diabetes | പ്രമേഹ രോഗികൾ ശ്രദ്ധിക്കുക: നിങ്ങൾ ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കരുത്; ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം!

നിങ്ങൾക്ക് ടൈപ് 2 പ്രമേഹം ഉണ്ടെങ്കിൽ നിങ്ങൾ ആരോഗ്യകരവും സമീകൃതവും ആയ ആഹാരം കഴിക്കുക. കഴിക്കുന്ന ഭക്ഷങ്ങളിൽ അടങ്ങിയിരിക്കുന്ന കലോറിയെ കുറിച്ചും പോഷകങ്ങളെ കുറിച്ചും
ഒരു പ്രമേഹ രോഗി കൃത്യമായി അറിഞ്ഞിരിക്കണം. അത് പോലെ തന്നെ കൂടുതൽ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഉദാഹരണത്തിന് ഐസ് ക്രീം, ബിസ്കറ്റ് എന്നിങ്ങനെയുള്ളവ പ്രമേഹമുള്ളവർ പൂർണമായും ഒഴിവാക്കണം. ഇത്തരത്തിലുള്ള ഭക്ഷണങ്ങളെ അൾട്രാ പ്രോസസ് എന്ന് പറയുന്നു. ഈ ഭക്ഷണങ്ങൾ കഴിച്ചാൽ അത് ഹൃദയാഘാതം പോലുള്ള അസുഖങ്ങളിലേക്ക് നയിക്കുകയും മരണംവരെ സംഭവിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ പൂർണമായും സംസ്കരിച്ചതും അടുക്കളയിൽ ഉപയോഗിക്കാത്ത പദാർഥങ്ങൾ (ഉദാഹരണത്തിന് ഹൈഡ്രോലൈസ്ഡ് പ്രോട്ടീനുകൾ, മാൾട്ടോഡെക്‌സ്‌ട്രിൻസ്, ഹൈഡ്രജൻ കൊഴുപ്പുകൾ) അടങ്ങിയവയുമാണ്. അത് പോലെ തന്നെ നിറങ്ങൾ, പ്രിസർവേറ്റീവുകൾ, ആന്റിഓക്‌സിഡന്റുകൾ, രുചി വർധിപ്പിക്കുന്നവ, മധുരം എന്നിവയും ചേർക്കുന്നു. പാക് ചെയ്ത് വരുന്ന മറ്റ് സ്നാക്സ്, പാനീയങ്ങൾ, റെഡി ടു ഈറ്റ് മീൽസ് എന്നിങ്ങനെയുള്ള ഭക്ഷണ സാധനങ്ങളെക്കാൾ അപകടകാരികളാണ് പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ.

ഇത്രത്തിലുള്ള അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്നവർ മരണപ്പെടാനുള്ള സാധ്യത 60 ശതമാനം കൂടുതലാണെന്ന് പഠനം പറയുന്നു. അത് കൊണ്ട് തന്നെ ടൈപ് 2 പ്രമേഹം ഉള്ളവർ ഭക്ഷണ ക്രമീകരണത്തിൽ മാറ്റം വരുത്തുന്നതിനോടൊപ്പം അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം.

Keywords: Type 2, Diabetes, Ultra Processed, Foods, Diet, Death, Italy, Study, Health, Lifestyle, Diabetic patients should never eat these foods; If you eat these, you may lose your life.  < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia