ഇവളും ഒരമ്മയോ? പതിമൂന്നുകാരനെ മാതാവ് കൊന്നത് 10 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സിന്? ഒത്താശ ചെയ്തത് കാമുകന്‍

 


പൂനെ: (www.kvartha.com 10.08.2015) പതിമൂന്നുകാരനായ വികലാംഗനെ മാതാവ് ബാറ്റിനടിച്ചുകൊന്ന സംഭവത്തില്‍ പോലീസ് നല്‍കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അമ്മയും കാമുകനും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മകനെ ഒഴിവാക്കുക മാത്രമല്ല മാതാവായ രാഖി ബാല്പാണ്ഡെയുടെ (36) ലക്ഷ്യമെന്ന് പോലീസ് പറയുന്നു.

കൊല്ലപ്പെട്ട ചൈതന്യയുടെ പേരിലുള്ള 10 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തുകയാണ് കൊലനടത്താന്‍ മാതാവിനെ പ്രേരിപ്പിച്ചത്. രാഖിയുടെ മാതാവും അയല്‍ വാസികളും നല്‍കിയ വിവരങ്ങളില്‍ നിന്നുമാണ് പോലീസിന് കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

ചൈതന്യയെ രാഖി പലപ്പോഴും പട്ടിണിക്കിട്ട് പീഡിപ്പിച്ചിരുന്നു. കൂടാതെ ഭാഗീകമായി വികലാംഗനായ കുട്ടിയെ 4 മണിക്കൂറോളം എക്‌സര്‍സൈസ് ചെയ്യിച്ചിരുന്നു. രാത്രി വൈകുവോളം ഉറങ്ങാന്‍ അനുവദിക്കാതിരിക്കുന്നതും പതിവായിരുന്നു.


രാഖിയില്‍ നിന്നും ചൈതന്യയെ രാഖിയുടെ മാതാവ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കുമെന്ന് രാഖി അമ്മയെ ഭീഷണിപ്പെടുത്തി. പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ അയല്‍ക്കാരിയേയും രാഖി ആട്ടിയോടിച്ചു. ഭര്‍ത്താവിനെതിരെ വ്യാജ ബലാല്‍സംഗക്കേസ് ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് രാഖി അയല്‍ക്കാരിയെ അകറ്റിയത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് രാഖി ക്രിക്കറ്റ് ബാറ്റുകൊണ്ട് മകനെ അടിച്ചു കൊന്നത്. കുളിമുറിയില്‍ തെന്നിവീണുവെന്ന് പറഞ്ഞായിരുന്നു രാഖി മകനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പരിശോധനയ്ക്കിടെ കുട്ടിയുടെ ദേഹത്തുകണ്ട മര്‍ദ്ദനമേറ്റ പാടുകള്‍ ഡോക്ടര്‍മാരില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്നിവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഇവളും ഒരമ്മയോ? പതിമൂന്നുകാരനെ മാതാവ് കൊന്നത് 10 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സിന്? ഒത്താശ ചെയ്തത് കാമുകന്‍

SUMMARY: Several chilling details have emerged in the cold-blooded murder of the partially disabled Pune teenager, Chaitanya Balpande, who was allegedly beaten to death by his mother and her alleged boyfriend last week. Investigations and statements from family members have led the police to suspect that the 13-year-old's murder had a rather sinister motive: Rakhi Balpande (36), wanted to claim a Rs. 10-lakh insurance policy that was in Chaitanya's name.

Keywords: Pune murder, Mother, Rakhi Balpande, Chaitanya,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia