Nepal Crash | നേപ്പാളിലെ വിമാന ദുരന്തത്തിന് കാരണം പൈലറ്റിന്റെ അമ്പരപ്പിക്കുന്ന പിഴവെന്ന് റിപ്പോർട്ട്; 'അബദ്ധത്തിൽ എൻജിനുകളിലെ വൈദ്യുതി വിച്ഛേദിച്ചു'

 




ന്യൂഡെൽഹി: (www.kvartha.com) കഴിഞ്ഞ മാസം 71 പേരുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ യെതി എയർലൈൻസ് അപകടത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ വിരൽചൂണ്ടുന്നത് പൈലറ്റുമാരിൽ ഒരാളുടെ അമ്പരപ്പിക്കുന്ന പിഴവിലേക്കെന്ന് റിപ്പോർട്ട്. അഞ്ച് ഇന്ത്യക്കാരും അപകടത്തിൽ മരിച്ചിരുന്നു. ജനുവരി 15 ന് കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യെതി എയർലൈൻസ് 691 വിമാനം, പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ പൊഖാറയിലെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള സേതി നദിയുടെ തീരത്താണ് വിമാനം തകര്‍ന്നുവീണത്.

Nepal Crash | നേപ്പാളിലെ വിമാന ദുരന്തത്തിന് കാരണം പൈലറ്റിന്റെ അമ്പരപ്പിക്കുന്ന പിഴവെന്ന് റിപ്പോർട്ട്; 'അബദ്ധത്തിൽ എൻജിനുകളിലെ വൈദ്യുതി വിച്ഛേദിച്ചു'


അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയിയിരുന്നു. അതിന്റെ പ്രാഥമിക റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അപകടത്തിൽ മാനുഷിക പിഴവുണ്ടാകാൻ സാധ്യതയുണ്ടെന്ന് അന്വേഷണ സമിതി വ്യക്തമാക്കി. വിദഗ്ധരുടെ അഭിപ്രായത്തിൽ, ലാൻഡിങ്ങിന് ഉപയോഗിക്കേണ്ട ലിവറിന് പകരം പൈലറ്റുമാർ അബദ്ധത്തിൽ കണ്ടീഷനിംഗ് ലിവർ വലിച്ചതാകാമെന്നും, ഇത് എൻജിൻ ഷട്ട്ഡൗൺ ചെയ്യാൻ കാരണമായെന്നുമാണ് വിലയിരുത്തൽ. ഓരോ ലിവറും അതത് എൻജിനിലേക്കുള്ള ഇന്ധന വിതരണം ആരംഭിക്കുകയും നിർത്തുകയും എൻജിൻ വേഗത നിയന്ത്രിക്കുകയും ചെയ്യുന്നു. അപകടസമയത്ത് വിമാനത്തിന്റെ എൻജിനുകൾ പൂർണമായും പ്രവർത്തനക്ഷമമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ നിയമ പ്രകാരം അപകടത്തിന്റെ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് അപകടം നടന്ന് 30 ദിവസത്തിനകവും അന്തിമ റിപ്പോർട്ട് 12 മാസത്തിനകവും സമർപ്പിക്കണം.

Keywords:  News,National,India,New Delhi,Flight,Accident,Top-Headlines,Pilot,Electricity, Did Pilot Accidentally Cut Power To Engines Moments Before Nepal Crash?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia