Love | പ്രഭാസും ബോളിവുഡ് സുന്ദരി കൃതി സനോണും കടുത്ത പ്രണയത്തില്‍? സൂചന നല്‍കി നടന്‍ വരുണ്‍ ധവാന്‍

 


മുംബൈ: (www.kvartha.com) പ്രഭാസും ബോളിവുഡ് സുന്ദരി കൃതി സനോണും പ്രണയത്തിലാണെന്ന തരത്തില്‍ നേരത്തെ തന്നെ നിരവധി ഗോസിപുകള്‍ പുറത്തുവന്നിരുന്നു. അതൊക്കെ അധികം വൈകാതെ തന്നെ കെട്ടടങ്ങുകയും ചെയ്തു. ഇപ്പോഴിതാ ഇരുവരും കടുത്ത പ്രണയത്തിലാണെന്ന സൂചന നല്‍കി രംഗത്തെത്തിയിരിക്കയാണ് നടന്‍ വരുണ്‍ ധവാന്‍.

Love | പ്രഭാസും ബോളിവുഡ് സുന്ദരി കൃതി സനോണും കടുത്ത പ്രണയത്തില്‍? സൂചന നല്‍കി നടന്‍ വരുണ്‍ ധവാന്‍

ഏറ്റവും പുതിയ ചിത്രമായ 'ഭേഡിയ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൃതി സനോണും വരുണ്‍ ധവാനും ഒരു ഹിന്ദി റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെയാണ് കൃതിയും പ്രഭാസും പ്രണയത്തിലാണെന്ന തരത്തില്‍ വരുണ്‍ സൂചന നല്‍കിയത്. പരിപാടിക്കിടെ, ലിസ്റ്റില്‍ കൃതിയുടെ പേര് എന്തുകൊണ്ടു കാണുന്നില്ലെന്ന് കരണ്‍ ജോഹര്‍ ചോദിച്ചു.

കൃതിയുടെ പേര് മറ്റൊരാളുടെ ഹൃദയത്തിലായതുകൊണ്ടാണ് പേര് ഇല്ലാത്തതെന്ന് വരുണ്‍ പറയുന്നു. ആ വ്യക്തി മുംബൈയില്‍ ഇല്ലെന്നും ദീപിക പദുകോണിനോടൊപ്പം ചിത്രീകരണത്തിലാണെന്നും വരുണ്‍ പറയുന്നു. ദീപിക പദുകോണുമൊത്തുള്ള 'പ്രോജക്ട് കെ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് പ്രഭാസ് ഇപ്പോള്‍.

വരുണ്‍ ധവാന്റെ വീഡിയോ തെലുങ്ക് മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിക്കഴിഞ്ഞു. ആദി പുരുഷ് എന്ന സിനിമയില്‍ പ്രഭാസിന്റെ നായികയായെത്തുന്നത് കൃതിയാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് ആരാധകര്‍ പറയുന്നത്.

Keywords: Did Varun Dhawan just CONFIRM Kriti Sanon and Prabhas’ secret relationship? HOT SCOOP, Mumbai, News, Bollywood, Actress, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia