പാചകവാതകത്തിന് 100 രൂപയും ഡീസലിന് രണ്ടു രൂപയും വര്‍ധിപ്പിച്ചേക്കും

 


ഡെല്‍ഹി: ജനങ്ങളുടെ കഞ്ഞിയില്‍ പാറ്റയിടാനായി വീണ്ടും പാചകവാതകത്തിന് വിലകൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. പാചകവാതകത്തോടൊപ്പം ഡീസല്‍ വിലയും വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരുടെ തീരുമാനം.

പുതുവത്സരദിനത്തിലാണ് എണ്ണക്കമ്പനികള്‍ പാചകവാതകത്തിന്  220 രൂപ കൂട്ടിയത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സബ്‌സിഡിയുള്ള സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്ന് 12 ആക്കുന്നതിനൊപ്പമാണ് വില വര്‍ധനയും നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സിലിണ്ടറൊന്നിന് 75 രൂപ മുതല്‍ 100 രൂപവരെയാണ് വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഡീസലിന് ലിറ്ററിന് രണ്ട് രൂപയാണ് വര്‍ധിപ്പിക്കുന്നത്.  ഡീസലിന്റെ വില മാസത്തിലൊരിക്കല്‍ വര്‍ധിപ്പിക്കുന്ന 50 പൈസയെ കൂടാതെയാണ് പുതിയ വര്‍ധനവ്.

പാചകവാതകത്തിന് 100 രൂപയും  ഡീസലിന് രണ്ടു രൂപയും വര്‍ധിപ്പിച്ചേക്കുംഏപ്രില്‍ ഒന്നു മുതലാണ് പുതിയ വില പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനാണ് സര്‍ക്കാര്‍ പാചകവാതകത്തിനും ഡീസലിനും വിലവര്‍ധിപ്പിക്കുന്നതെന്ന് പ്രമുഖ ദേശീയ ദിനപത്രം റിപോര്‍ട്ട് ചെയ്യുന്നു.

ഇക്കാര്യം പരോക്ഷമായി പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയും
സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വിലവര്‍ധനവ് സാധാരണക്കാരെ ബാധിക്കില്ലെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ട്രെയിനില്‍ കടത്തിയ 4 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

Keywords: New Delhi, Lok Sabha, Election, Increased, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia