ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം

 


ഡെല്‍ഹി: (www.kvartha.com 12.06.2014) ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പുതിയ മന്ത്രിസഭയുടെ ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങളില്‍ നിന്നും ഡീസല്‍ വിലനിയന്ത്രണം നീക്കാനുള്ള ശുപാര്‍ശ കൂടി ഉള്‍പ്പെടുത്താന്‍ പെട്രോളിയം മന്ത്രാലയം തീരുമാനിച്ചു.

യു പി എ സര്‍ക്കാര്‍ പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അവകാശം  എണ്ണ കമ്പനികള്‍ക്കു നല്‍കിയിരുന്നു. ഇതു പിന്‍വലിക്കാന്‍ എന്‍ ഡി എ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.  ഡീസലിന്റെ വിലനിയന്ത്രണം നീക്കാനാണ്  സര്‍ക്കാരിന്റെ ശ്രമം.

ഒരു ലിറ്റര്‍ ഡീസല്‍ 1.65 രൂപയുടെ നഷ്ടത്തിലാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് പെട്രോളിയം മന്ത്രാലയം പറയുന്നു. അതിനാല്‍ വിലനിയന്ത്രണം നീക്കിയാലും ഡിസലിന് രണ്ടു രൂപ കൂട്ടിയാല്‍ നഷ്ടം നികത്താം.

പെട്രോളിന് യുപിഎ സര്‍ക്കാര്‍ ഒറ്റയടിക്ക് ആറു രൂപ കൂട്ടാന്‍ ആലോചിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ വിലനിയന്ത്രണം നീക്കാനുള്ള  അനുകൂല സാഹചര്യമാണെന്നു ചൂണ്ടിക്കാട്ടി അതിന്  ശുപാര്‍ശ നല്കാനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം തയ്യാറെടുക്കുന്നത്. ബജറ്റില്‍ ഇതിനുള്ള തീരുമാനം വേണമെന്ന് മന്ത്രാലയം ധനമന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കും.

യു പി എ സര്‍ക്കാര്‍ ഓരോ മാസവും 50 പൈസയാണ്  ഡീസലിന് കൂട്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വലിയ വിലവര്‍ധനവ് ആവശ്യമില്ലെന്ന് വാദിച്ച് വിലനിയന്ത്രണം നീക്കാനാണ് എന്‍ ഡി എ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേസമയം മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വിലനിയന്ത്രണം ഇപ്പോള്‍ നീക്കാനുള്ള സാഹചര്യമില്ലെന്നു പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Diesel deregulation could be announced in budget, Budget, UPA, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia