ഡീസൽ വില ലിറ്ററിന് 25 രൂപ കൂട്ടി! വലിയ അളവിൽ ഡീസൽ ഉപയോഗിക്കുന്നവർക്ക് തിരിച്ചടി
Mar 20, 2022, 13:41 IST
ന്യൂഡെൽഹി: (www.kvartha.com 20.03.2022) വലിയ അളവിൽ ഡീസൽ ഉപയോഗിക്കുന്നവർക്ക് (Bulk users) തിരിച്ചടിയായി ഡീസൽ വില ലിറ്ററിന് 25 രൂപ വർധിപ്പിച്ചു. ഞായറാഴ്ചയാണ് വൃത്തങ്ങൾ ഇക്കാര്യം അറിയിച്ചത്. അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില 40 ശതമാനത്തോളം വർധിച്ചതിന് ശേഷം മൊത്തമായി വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഡീസൽ വില ലിറ്ററിന് 25 രൂപ വർധിപ്പിച്ചതായും എന്നാൽ പെട്രോൾ പമ്പുകളിലെ ചില്ലറ വിൽപനക്കാർക്ക് നിരക്കിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
ഈ നഗരങ്ങളിൽ വില വർധിച്ചു
മുംബൈയിൽ മൊത്തമായി വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഡീസൽ വില ലിറ്ററിന് 122.05 രൂപയായി ഉയർന്നു. പെട്രോൾ പമ്പുകളിൽ വിൽക്കുന്ന ഡീസലിന്റെ വില ലിറ്ററിന് 94.14 രൂപയാണ്. ഡെൽഹിയിലെ പെട്രോൾ പമ്പുകളിൽ ഡീസൽ വില ലിറ്ററിന് 86.67 രൂപയാണ്, എന്നാൽ മൊത്തമായോ വ്യാവസായികമായോ വാങ്ങുന്നവർക്ക് ഇത് 115 രൂപയോളമാണ്. ആഗോള എണ്ണ, വാതക വിലകൾ വർധിച്ചിട്ടും സർകാർ ഉടമസ്ഥതയിലുള്ള എണ്ണ കംപനികൾ 2021 നവംബർ നാല് മുതൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില ഉയർത്തിയിട്ടില്ല.
വലിയ അളവിൽ വാങ്ങുന്നവർ ആരാണ്?
ഡീസൽ മൊത്തമായി വാങ്ങുന്നവരിൽ വൻ ബസ് സർവീസ് നടത്തുന്നവർ (bus fleet operators), മോളുകൾ, വിമാനത്താവളങ്ങൾ, വ്യവസായങ്ങൾ മുതലായവ ഉൾപെടുന്നു. അതേസമയം ലിറ്ററിന് ഏകദേശം 25 രൂപയുടെ വ്യത്യാസം എണ്ണകംപനികളിൽ നിന്ന് നേരിട്ട് ടാങ്കറുകൾ ബുക് ചെയ്യാതെ പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കാൻ ഇവരെ പ്രേരിപ്പിച്ചതായി റിപോർടുകളുണ്ട്.
Keywords: Diesel price for bulk users hiked Rs 25/litre; private retailers stare at closure, Newdelhi, National, India, News, Top-Headlines, Price, Hike, Diesel, Mumbai, Airport, Petrol pumb. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.