അവസാനമായി ഒരു പെരുന്നാള്‍ ദിനത്തിലാണ് അവന്‍ വീട്ടിലെത്തിയത്, തിരികെ ലഭിച്ചത് രക്തത്തില്‍ കുളിച്ച വസ്ത്രങ്ങള്‍ മാത്രം; മകന്റെ മൃതദേഹത്തിനായി 8 മാസമായി മണ്ണ് കിളച്ച് തെരച്ചിലില്‍ മുഴുകി പിതാവ്

 



ശ്രീനഗര്‍: (www.kvartha.com 01.04.2021) തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മകന്റെ മൃതദേഹത്തിനായി 8 മാസമായി മണ്ണ് കിളച്ച് തെരച്ചിലില്‍ മുഴുകി പിതാവ്. മന്‍സൂര്‍ അഹമ്മദ് വഗായ് എന്നയാളുടെ 25കാരനായ മകന്‍ ഷാക്കിര്‍ മന്‍സൂര്‍ കരസേനയിലെ പട്ടാളക്കാരനായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് രണ്ടിനാണ് തീവ്രവാദികള്‍ ഷാക്കിറിനെ തട്ടിക്കൊണ്ടുപോയത്. 

പിന്നീട്, തിരികെ ലഭിച്ചത് ഷാക്കിറിന്റെ രക്തത്തില്‍ കുളിച്ച വസ്ത്രങ്ങള്‍ മാത്രമാണ്. വസ്ത്രം കണ്ടെത്തിയ സ്ഥലത്തും പരിസര പ്രദേശങ്ങളിലുമായി ഈ 56കാരന്‍ മാസങ്ങളായി സ്വന്തം മകന്റെ ചേതനയറ്റ ശരീരം തിരയുന്നു. താന്‍ തെരഞ്ഞുകൊണ്ടിരിക്കുന്നത് ഒടുവില്‍ കണ്ടെത്തുക തന്നെ ചെയ്യുമെന്നാണ് അയാളുടെ പ്രതീക്ഷ. അത്, സ്വന്തം മകന്റെ ചേതനയറ്റ ശരീരമായിരിക്കുമെന്നും അയാള്‍ക്ക് അറിയാം. 

അവസാനമായി ഒരു പെരുന്നാള്‍ ദിനത്തിലാണ് ഷാക്കിര്‍ വീട്ടിലെത്തിയതെന്ന് മന്‍സൂര്‍ അഹമ്മദ് ഓര്‍ക്കുന്നു. അന്ന് എല്ലാവരും ഒത്തുകൂടി ഭക്ഷണം കഴിച്ചു. അല്‍പസമയം കഴിഞ്ഞ് ഷാക്കിര്‍ വിളിച്ചു. സുഹൃത്തുക്കളുമായി ഒരു സ്ഥലം വരെ പോവുകയാണെന്നും സേനയില്‍ നിന്ന് അന്വേഷിച്ചാല്‍ താന്‍ പോയതിനെ കുറിച്ച് പറയരുതെന്നും ഷാക്കിര്‍ പറഞ്ഞു. എന്നാല്‍, അപ്പോഴേക്കും അവനെ തീവ്രവാദികള്‍ പിടികൂടിക്കഴിഞ്ഞിരുന്നുവെന്ന് പിതാവ് പറയുന്നു. പിടികൂടിയവര്‍ അവനെ അവസാനമായി വീട്ടിലേക്ക് വിളിക്കാന്‍ അനുവദിക്കുകയായിരുന്നു.   

ഷാക്കിര്‍ ഉപയോഗിച്ചിരുന്ന വാഹനം അടുത്ത ദിവസം രാവിലെ കുല്‍ഗാമില്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരാഴ്ചക്ക് ശേഷം വീടിന് മൂന്ന് കിലോമീറ്റര്‍ അകലെ ലാധുര എന്ന സ്ഥലത്തുനിന്ന് ഷാക്കിറിന്റെ രക്തത്തില്‍ കുളിച്ച വസ്ത്രം കണ്ടെത്തി. ഷാക്കിറിന്റെ മൃതദേഹം എവിടെയെന്നതിനെ കുറിച്ച് ആര്‍ക്കും സൂചനയുണ്ടായിരുന്നില്ല.   

'അടുത്ത ദിവസം എന്റെ മരുമകള്‍ ഉഫൈറ, ഷാക്കിറിനെ സ്വപ്നം കണ്ടു. തന്റെ വസ്ത്രം കണ്ട സ്ഥലത്ത് മൃതദേഹം കുഴിച്ചുമൂടിയിട്ടുണ്ടെന്ന് സ്വപ്നത്തില്‍ ഷാക്കിര്‍ ഉഫൈറയോട് പറഞ്ഞു. ഷാക്കിറിനെ എങ്ങനെയെങ്കിലും കണ്ടെത്തിയാല്‍ മതിയെന്നായിരുന്നു ഞങ്ങള്‍ക്ക്. തുടര്‍ന്ന് അയല്‍ക്കാരെല്ലാം ചേര്‍ന്ന് പ്രദേശത്താകെ മണ്ണില്‍ പരിശോധന നടത്തി. എന്നാല്‍ ഒന്നും കിട്ടിയില്ല. ഇക്കഴിഞ്ഞ മാസങ്ങളിലൊന്നും എനിക്ക് സ്വസ്ഥമായി ഉറങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല. ഷാക്കിറിന്റെ മൃതദേഹം ലഭിക്കാതെ, അവന് ശരിയായ അന്ത്യകര്‍മങ്ങള്‍ ചെയ്ത് യാത്രയാക്കാതെ എനിക്കെങ്ങിനെ ഉറങ്ങാന്‍ സാധിക്കും. ഗ്രാമവാസികള്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു അവന്‍. എല്ലാവരും തിരച്ചിലിനുണ്ടായിരുന്നു. പക്ഷേ, അവനെ കിട്ടിയില്ല' -മന്‍സൂര്‍ അഹമ്മദ് പറഞ്ഞു.  

ആരാണ് ഷാക്കിറിനെ തട്ടിക്കൊണ്ടുപോയതെന്ന് തനിക്ക് അറിയാമെന്ന് മന്‍സൂര്‍ അഹമ്മദ് പറയുന്നു. ഇവരെല്ലാം പിന്നീട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പല തീവ്രവാദ ഗ്രൂപുകളോടും മകന്റെ മൃതദേഹത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. പക്ഷേ, തട്ടിക്കൊണ്ടുപോയവരുമായി ബന്ധമില്ലെന്നാണ് അവരെല്ലാം അറിയിച്ചത്.   

ഷാക്കിറിനെ കാണാതായതിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്രവാദികളുടെ ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്ന പ്രദേശവാസികളായ തീവ്രവാദികളുടെ മൃതദേഹം കുടുംബത്തിന് കൈമാറാത്ത സര്‍കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഷാക്കിറിന്റെ മൃതദേഹവും കുടുംബത്തിന് കൈമാറില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. 2020 മാര്‍ചിന് ശേഷം തീവ്രവാദികളുടെ മൃതദേഹം കുടുംബത്തിന് കൈമാറുന്നില്ല.   

അവസാനമായി ഒരു പെരുന്നാള്‍ ദിനത്തിലാണ് അവന്‍ വീട്ടിലെത്തിയത്, തിരികെ ലഭിച്ചത് രക്തത്തില്‍ കുളിച്ച വസ്ത്രങ്ങള്‍ മാത്രം; മകന്റെ മൃതദേഹത്തിനായി 8 മാസമായി മണ്ണ് കിളച്ച് തെരച്ചിലില്‍ മുഴുകി പിതാവ്


ഷാക്കിറിനെ കാണാതായതായാണ് പൊലീസ് രേഖകളിലുള്ളത്. കൊലപ്പെടുത്തിയതായോ കുഴിച്ചുമൂടിയതായോ ഉള്ള തെളിവുകള്‍ തങ്ങള്‍ക്ക് ഇല്ലെന്ന് പൊലീസ് പറയുന്നു. മരിച്ചിട്ടും രാജ്യസ്‌നേഹിയായ തന്റെ മകനെ ഒരു രക്തസാക്ഷിയായി പ്രഖ്യാപിക്കാത്തതില്‍ രോഷാകുലനാണ് പിതാവ്. 


അവസാനമായി ഒരു പെരുന്നാള്‍ ദിനത്തിലാണ് അവന്‍ വീട്ടിലെത്തിയത്, തിരികെ ലഭിച്ചത് രക്തത്തില്‍ കുളിച്ച വസ്ത്രങ്ങള്‍ മാത്രം; മകന്റെ മൃതദേഹത്തിനായി 8 മാസമായി മണ്ണ് കിളച്ച് തെരച്ചിലില്‍ മുഴുകി പിതാവ്


രാജ്യത്തിന് വേണ്ടി നിലകൊണ്ടതിനാണ് അവന്‍ മരിച്ചത്. ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്കായില്ല. മൃതദേഹം കണ്ടെത്താനും കഴിഞ്ഞില്ല. അവനെ തീവ്രവാദികള്‍ ക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയത്. അവനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നാണ് സര്‍കാറിനോട് ആവശ്യപ്പെടാനുള്ളത്. അവന്റെ മൃതദേഹം കണ്ടെത്തിയാലെങ്കിലും അതിന് സാധിച്ചേക്കും എന്ന് കരുതിയാണ് മാസങ്ങളായി ഞാന്‍ അവനെ തിരയുന്നത് -മന്‍സൂര്‍ അഹമ്മദ് പറയുന്നു.  

Keywords:  News, National, India, Srinagar, Kashmir, Jammu, Soldiers, Terrorists, Killed, Father, Dead Body, Death, Eid, Digging Daily For 8 Months - A Father's Search For Missing Soldier In J&K
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia