Airport | വിമാനത്താവളത്തിൽ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടതില്ല! 'വിഐപി'യെ പോലെ എളുപ്പത്തിൽ അകത്ത് കടക്കാം; ഈ സർക്കാർ ആപിന്റെ സഹായം തേടൂ; എങ്ങനെ ഉപയോഗിക്കാമെന്ന് വിശദമായി അറിയാം
Sep 25, 2023, 11:57 IST
ന്യൂഡെൽഹി: (www.kvartha.com) വിമാനത്താവളത്തിലെ അനിയന്ത്രിത തിരക്ക് യാത്രക്കാർക്ക് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. എന്നാൽ നീണ്ട ക്യൂവിൽ നിൽക്കാതെ ചെക്ക്-ഇൻ/ബോർഡിംഗ് പ്രക്രിയ പൂർത്തിയാക്കാൻ കഴിയുമെന്ന് എത്രപേർക്കറിയാം? ഇതിനായി നിങ്ങൾക്ക് ഇന്ത്യൻ ഗവൺമെന്റിന്റെ ആപ് 'ഡിജിയാത്ര'യുടെ സഹായം തേടാം. ഡിജിറ്റലായി വിവരങ്ങൾ നൽകി വിമാനത്താവളത്തിൽ പ്രവേശിക്കാൻ യാത്രക്കാർക്ക് സൗകര്യം നൽകുന്നതാണ് ഈ ആപ്. കഴിഞ്ഞ വർഷമാണ് ഡിജിയാത്ര സേവനം അവതരിപ്പിച്ചത്.
ക്യൂ നിന്ന് മുഷിയണ്ട, സുരക്ഷാപരിശോധനയിലും പ്രത്യേക ലൈൻ എന്നിവ ഇതിന്റെ നേട്ടങ്ങളാണ്. എൻട്രി ഗേറ്റിൽ ബോർഡിങ് പാസും ഐഡി കാർഡും പരിശോധിക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനെ കാണാതെ തന്നെ സുരക്ഷാപരിശോധന പൂർത്തിയാക്കി അകത്തേക്ക് കടക്കാം. വെബ് ചെക്ക്–ഇൻ ചെയ്ത ശേഷം ബോർഡിങ് പാസ് 'ഡിജി യാത്ര' ആപ്പുമായി ബന്ധിപ്പിച്ചാൽ പ്രത്യേക ലൈനിലൂടെ വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കാം.
നിലവിൽ ഡെൽഹി, ബെംഗ്ളുറു, വാരാണസി, വിജയവാഡ, കൊൽക്കത്ത, ഹൈദരാബാദ്, പുണെ എന്നിവിടങ്ങളിലെ വിമാനത്തവാളങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്. കൊച്ചിയിലടക്കം ഡിജിയാത്ര നടപ്പാക്കുന്ന ഘട്ടത്തിലാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ഭൂരിഭാഗം വിമാനത്താവളങ്ങളിലും ഡിജിയാത്ര സേവനം ലഭ്യമാകുമെന്നാണ് വിവരം.
ഡിജി യാത്ര ആപ എങ്ങനെ ഉപയോഗിക്കാം?
* പ്ലേ സ്റ്റോർ (Android) അല്ലെങ്കിൽ ആപ് സ്റ്റോറിൽ (iOS) നിന്ന് 'Digi Yatra' ആപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പറും ഒ ടി പി-യും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
* ഹോം പേജിൽ വോലറ്റ് ഐക്കൺ തുറക്കുക. '+' ഐക്കൺ ടാപ് ചെയ്ത് 'Identity Credential' തിരഞ്ഞെടുക്കുക.
* ഇതിനുശേഷം, നിങ്ങളുടെ വിലാസത്തിന്റെ തെളിവ് നൽകാൻ ഡിജിലോക്കർ (DigiLocker) വഴി നിങ്ങളുടെ ആധാർ വിവരങ്ങൾ നൽകുക. ഓഫ്‍ലൈൻ ആധാർ ഓപ്ഷൻ വഴിയും ആധാർ ബന്ധിപ്പിക്കാം.
* അടുത്തതായി 'Proceed' നൽകിയാൽ ഫെയ്സ് ഐഡി നൽകാനുള്ള പേജ് തുറന്നു വരും. നിങ്ങളുടെ ഫോട്ടോ സെൽഫി എടുത്ത് ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യുക.
ബോർഡിംഗ് പാസ്
* യാത്രയ്ക്ക് മുമ്പ് നിങ്ങളുടെ ബോർഡിംഗ് പാസ് വിവരങ്ങൾ നൽകുക എന്നതാണ് അടുത്ത ഘട്ടം. ഇതിനായി ആപ്പിൽ 'Your upcoming travel' എന്ന ഓപ്ഷനു നേരെയുള്ള '+' ചിഹ്നം ക്ലിക് ചെയ്യുക. ബോർഡിങ് പാസിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുകയോ ഇമേജ്, പിഡിഎഫ് രൂപത്തിൽ അപ്‍ലോഡ് ചെയ്യുകയോ ചെയ്യാം.
* 'Your upcoming travel' എന്നതിനു താഴെ അപ്പോൾ മുതൽ യാത്രയുടെ വിവരങ്ങൾ കാണാനാകും. ഇതിലെ ഷെയർ ഓപ്ഷൻ ക്ലിക്ക് ചെയ്‌താൽ യാത്രാവിവരങ്ങൾ വിമാനത്താവളത്തിന് ലഭിക്കും.
വിമാനത്താവളത്തിൽ
ഡിജിയാത്ര ഇ-ഗേറ്റിൽ നിങ്ങളുടെ ബോർഡിംഗ് പാസ് സ്കാൻ ചെയ്യുക. ക്യാമറയിലേക്ക് നോക്കുക. നിങ്ങളുടെ മുഖം തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് ടെർമിനലിനുള്ളിൽ പ്രവേശിക്കാൻ ഇ-ഗേറ്റ് തുറക്കും. ഡിജി യാത്ര ഒരു വികേന്ദ്രീകൃത മൊബൈൽ വാലറ്റ് അധിഷ്ഠിത ഐഡന്റിറ്റി പ്ലാറ്റ്‌ഫോമാണ്, ഇത് ചിലവ് കുറഞ്ഞതും സ്വകാര്യത, ഡാറ്റാ പരിരക്ഷാ പ്രശ്‌നങ്ങളും ശ്രദ്ധിക്കുന്നു.
Keywords: News, National, New Delhi, DigiYatra, App, Airport, Flight, Technology, DigiYatra App: How to use it for airport check-ins.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.