ചാനല്‍ അവതാരക അമൃത റായിയുമായി പ്രണയത്തിലെന്ന് ദിഗ് വിജയ് സിംഗ്
Apr 30, 2014, 15:45 IST
ന്യൂഡല്‍ഹി: ചാനല്‍ അവതാരക അമൃത റായിയുമായുള്ള ബന്ധം തുറന്നുപറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ട്വിറ്ററിലൂടെയാണ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. അമൃത റായിയും ഭര്‍ത്താവുമായി പിരിയുകയാണെന്നും ഇരുവരും പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചന ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചതായും സിംഗ് അറിയിച്ചു.
ദിഗ് വിജയ് സിംഗും അമൃതയും തമ്മിലുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് സിംഗിന്റെ തുറന്നുപറച്ചില്‍. അതേസമയം അമൃത റായിയും ദിഗ് വിജയ് സിംഗിനോടുള്ള ബന്ധം ട്വിറ്ററിലൂടെ തുറന്നുപറഞ്ഞു. ഭര്‍ത്താവുമായി നിയമപരമായി പിരിഞ്ഞ ശേഷം ദിഗ് വിജയ് സിംഗിനെ വിവാഹം ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷമാണ് ദിഗ് വിജയ് സിംഗിന്റെ ഭാര്യ മരണപ്പെട്ടത്. അര്‍ബുദരോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നതിനിടയിലായിരുന്നു മരണം.
SUMMARY: New Delhi: In a sensational acknowledgement by Digvijay Singh, whose wife passed away last year, the Congress leader on Wednesday accepted his relationship with TV anchor Amrita Rai.
Keywords: Digvijay Singh, Amrita Rai, Asha Singh, Cancer

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.