Marriage | സംവിധായകന്‍ ശങ്കറിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി; വരന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തരുണ്‍ കാര്‍ത്തിക്
Apr 15, 2024, 17:31 IST
ചെന്നൈ: (KVARTHA) സംവിധായകന്‍ ശങ്കറിന്റെ മൂത്തമകള്‍ ഐശ്വര്യ വിവാഹിതയായി. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായ തരുണ്‍ കാര്‍ത്തിക് ആണ് വരന്‍. സിനിമയിലെ സഹതാരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, താരങ്ങളായ രജനികാന്ത്, കമല്‍ഹാസന്‍, വിക്രം, സൂര്യ, കാര്‍ത്തി, വിഘ്‌നേശ് ശിവന്‍, നയന്‍താര, സംവിധായകന്‍ മണിരത്‌നം, സുഹാസിനി തുടങ്ങിയവരെല്ലാം ചടങ്ങിനെത്തി.
സംവിധായകന്‍ അറ്റ്‌ലിയാണ് അതിഥി സല്‍കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ശങ്കറിന്റെ അസോഷ്യേറ്റ് ആയി ഏറെക്കാലം പ്രവര്‍ത്തിച്ച ശേഷമാണ് 'രാജാറാണി' എന്ന സിനിമയിലൂടെ അറ്റ്ലി സ്വതന്ത്ര സംവിധായകനാകുന്നത്. ശങ്കറുമായി ഏറെ ഹൃദയബന്ധം അറ്റ്ലി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. സെലിബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരുമടക്കം നിരവധിപേര്‍ ഐശ്വര്യയ്ക്കും തരുണിനും ആശംസകള്‍ നേര്‍ന്ന് എത്തി.
ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021-ല്‍ ക്രികറ്റ് താരം രോഹിത് ദാമോദരനുമായിട്ടായിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം. മഹാബലിപുരത്തു നടന്ന ആഡംബര വിവാഹത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. പോക്‌സോ കേസില്‍ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതിന് പിന്നാലെ ഇവര്‍ വിവാഹമോചിതരായി. ഇരുവരുടെയും വിവാഹ ജീവിതത്തിന് രണ്ട് മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു
ഐശ്വര്യ, അതിഥി, അര്‍ജിത് എന്നീ മൂന്ന് മക്കളാണ് ശങ്കറിനുള്ളത്. ഐശ്വര്യയും അതിഥിയും ഡോക്ടര്‍മാരാണ്. ഇതില്‍ ഇളയമകള്‍ അതിഥി മാത്രമാണ് സിനിമയിലേക്ക് എത്തിയത്. ഇരുപത്തിയേഴുകാരിയായ അതിഥി നല്ലൊരു ഗായിക കൂടിയാണ്. 'വിരുമന്‍' എന്ന കാര്‍ത്തി ചിത്രത്തില്‍ നായികയായാണ് സിനിമയിലെത്തിയത്. ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും അതിഥിക്ക് പ്രേക്ഷക ശ്രദ്ധ ലഭിച്ചു.
വിരുമനുശേഷം ശിവകാര്‍ത്തികേയന്‍ നായകനായ മാവീരനിലും നായികയായെത്തി. അതിഥിക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. രജനി നായകനായ 2.0യ്ക്കു ശേഷം ശങ്കറിന്റെ ചിത്രങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ 2, രാം ചരണിന്റെ ഗെയിം ചെയ്ഞ്ചര്‍ എന്നിവ ഒരുങ്ങുന്നുണ്ട്. ഇതില്‍ ഗെയിം ചെയ്ഞ്ചര്‍ നീളുന്നതിന്റെ കാരണം ശങ്കറിന്റെ മകളുടെ ജീവിതത്തിലെ പ്രശ്‌നങ്ങളാണ് എന്ന് കോളിവുഡില്‍ സംസാരവുമുണ്ടായിരുന്നു. ഇന്ത്യന്‍ 2വിന്റെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു. ചിത്രം ജൂണില്‍ റിലീസ് ആകും.
Keywords: Director Shankar's Daughter Aishwarya Marries in Star-Studded Wedding, Chennai, News, Aishwarya Marries, Director Shankar, Actors, Doctor, MK Stalin, Rajani Kanth, Kamal Hassan, National.
സംവിധായകന്‍ അറ്റ്‌ലിയാണ് അതിഥി സല്‍കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ശങ്കറിന്റെ അസോഷ്യേറ്റ് ആയി ഏറെക്കാലം പ്രവര്‍ത്തിച്ച ശേഷമാണ് 'രാജാറാണി' എന്ന സിനിമയിലൂടെ അറ്റ്ലി സ്വതന്ത്ര സംവിധായകനാകുന്നത്. ശങ്കറുമായി ഏറെ ഹൃദയബന്ധം അറ്റ്ലി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. സെലിബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരുമടക്കം നിരവധിപേര്‍ ഐശ്വര്യയ്ക്കും തരുണിനും ആശംസകള്‍ നേര്‍ന്ന് എത്തി.
ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021-ല്‍ ക്രികറ്റ് താരം രോഹിത് ദാമോദരനുമായിട്ടായിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം. മഹാബലിപുരത്തു നടന്ന ആഡംബര വിവാഹത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. പോക്‌സോ കേസില്‍ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതിന് പിന്നാലെ ഇവര്‍ വിവാഹമോചിതരായി. ഇരുവരുടെയും വിവാഹ ജീവിതത്തിന് രണ്ട് മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു
ഐശ്വര്യ, അതിഥി, അര്‍ജിത് എന്നീ മൂന്ന് മക്കളാണ് ശങ്കറിനുള്ളത്. ഐശ്വര്യയും അതിഥിയും ഡോക്ടര്‍മാരാണ്. ഇതില്‍ ഇളയമകള്‍ അതിഥി മാത്രമാണ് സിനിമയിലേക്ക് എത്തിയത്. ഇരുപത്തിയേഴുകാരിയായ അതിഥി നല്ലൊരു ഗായിക കൂടിയാണ്. 'വിരുമന്‍' എന്ന കാര്‍ത്തി ചിത്രത്തില്‍ നായികയായാണ് സിനിമയിലെത്തിയത്. ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും അതിഥിക്ക് പ്രേക്ഷക ശ്രദ്ധ ലഭിച്ചു.
വിരുമനുശേഷം ശിവകാര്‍ത്തികേയന്‍ നായകനായ മാവീരനിലും നായികയായെത്തി. അതിഥിക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. രജനി നായകനായ 2.0യ്ക്കു ശേഷം ശങ്കറിന്റെ ചിത്രങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ 2, രാം ചരണിന്റെ ഗെയിം ചെയ്ഞ്ചര്‍ എന്നിവ ഒരുങ്ങുന്നുണ്ട്. ഇതില്‍ ഗെയിം ചെയ്ഞ്ചര്‍ നീളുന്നതിന്റെ കാരണം ശങ്കറിന്റെ മകളുടെ ജീവിതത്തിലെ പ്രശ്‌നങ്ങളാണ് എന്ന് കോളിവുഡില്‍ സംസാരവുമുണ്ടായിരുന്നു. ഇന്ത്യന്‍ 2വിന്റെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു. ചിത്രം ജൂണില്‍ റിലീസ് ആകും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.