Sudipto Sen | 'മതപരിവര്‍ത്തനത്തിലൂടെ രാജ്യംവിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചുനില്‍ക്കുന്നു; 'ദ് കേരള സ്റ്റോറി'യില്‍ ലൗ ജിഹാദ് പരാമര്‍ശമില്ല'; സിനിമ കേരളത്തിനോ ഏതെങ്കിലും മതത്തിനോ എതിരല്ലെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍; പ്രദര്‍ശനം തടയണമെന്നുള്ള ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി; ഹൈകോടതിയില്‍ പോകാന്‍ നിര്‍ദേശം

 


ന്യൂഡെല്‍ഹി: (www.kvartha.com) 'ദ് കേരള സ്റ്റോറി' ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് സിനിമയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍. സിനിമ കേരളത്തിനോ ഏതെങ്കിലും മതത്തിനോ എതിരല്ലെന്നും
കേരളത്തെ അവഹേളിക്കുന്ന ഒരു പരാമര്‍ശം പോലും സിനിമയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമയ്ക്കായി ബിജെപിയുടെയോ കേന്ദ്ര സര്‍കാരിന്റെയോ തുക സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയല്ല സിനിമ തയാറാക്കിയത്, ഭീകരതയ്‌ക്കെതിരെ മാത്രമാണ് പരാമര്‍ശമെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു.

പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തുന്നത് മാത്രമാണ് ചിത്രത്തില്‍ പരാമര്‍ശിക്കുന്നത്. മതപരിവര്‍ത്തനത്തിലൂടെ രാജ്യംവിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചുനില്‍ക്കുന്നു. സിനിമയില്‍ ലൗ ജിഹാദ് എന്ന പരാമര്‍ശമില്ലെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു.

സിനിമയ്ക്കായി ഏഴ് വര്‍ഷം ഗവേഷണം നടത്തി. സെന്‍സര്‍ ബോര്‍ഡ് രണ്ടുമാസം സിനിമ പരിശോധിച്ച ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 32,000 പേരെക്കുറിച്ചുള്ള പരാമര്‍ശം സിനിമ കണ്ടാല്‍ ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ 'ദി കേരള സ്റ്റോറി'യുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിദ്വേഷ പ്രസംഗത്തിനെതിരായ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് കെഎം ജോസഫിന്റെ കോടതിയിലാണ് കേസ് പരിഗണനക്ക് എത്തിയത്. സിനിമ വിദ്വേഷ പ്രസംഗത്തിന്റെ ഭാഗമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ വിദ്വേഷ പ്രസംഗങ്ങളുടെ കൂടെ സിനിമയെ ചേര്‍ക്കാനാവില്ലെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്.

ആവശ്യമെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതിക്കെതിരെ ഹൈക്കോടതിയില്‍ പോകാന്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഈ വിഷയം ചീഫ് ജസ്റ്റിസിന് മുമ്പാകെ ഉന്നയിക്കാന്‍ ഹര്‍ജിക്കാരനോട് ജസ്റ്റിസ് കെ എം ജോസഫ് നിര്‍ദേശിച്ചു. സിനിമ ഈയാഴ്ച റിലീസ് ചെയ്യാനിരിക്കെ ഹര്‍ജി അടിയന്തരമായി പരിഗണിക്കമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

അതേസമയം, ജെഎന്‍യുവില്‍ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുമെന്ന് എ ബി വി പി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഏതുവിധേനയും പ്രദര്‍ശനം തടയുമെന്ന നിലപാടിലാണ് ഇടത് വിദ്യാര്‍ഥി സംഘടനകള്‍. വൈകിട്ട് നാല് മണിക്കാണ് കേരള സ്റ്റോറി എ ബി വി ബി പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്. സര്‍വകലാശാലയിലെ ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം.

കേരളത്തിലെ നിര്‍ബന്ധിത മത പരിവര്‍ത്തനവും ലൗ ജിഹാദും വ്യക്തമാക്കുന്ന ചിത്രമാണ് ദി കേരള സ്റ്റോറി എന്നാണ് എ ബി വി പിയുടെ നിലപാട്. എന്നാല്‍ പ്രദര്‍ശനം തടയുമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. സിനിമയുടെ പ്രദര്‍ശനം കേരളത്തില്‍ നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ദാഇശ് സ്വാധീനം കേരളത്തില്‍ ശക്തമാണ്. സിനിമയെ സിനിമയായി കാണണമമെന്നും ദി കേരള സ്റ്റോറി കാണേണ്ടവര്‍ കാണട്ടെ എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കേരള സ്റ്റോറി സിനിമയാണെന്നും ചരിത്രപുസ്തകമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. 'സിനിമയെ ആ നിലയില്‍ കാണണം. എന്തിനാണിത്ര വേവലാതി. ക്രിസ്ത്യാനികളെ ആക്രമിക്കുന്ന നാടകത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അനുമതി കൊടുക്കുന്നവരാണ് കേരള സ്റ്റോറിയെ എതിര്‍ക്കുന്നതെന്നും അദ്ദേഹം അദ്ദേഹം വ്യക്തമാക്കി.

Sudipto Sen | 'മതപരിവര്‍ത്തനത്തിലൂടെ രാജ്യംവിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചുനില്‍ക്കുന്നു; 'ദ് കേരള സ്റ്റോറി'യില്‍ ലൗ ജിഹാദ് പരാമര്‍ശമില്ല'; സിനിമ കേരളത്തിനോ ഏതെങ്കിലും മതത്തിനോ എതിരല്ലെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍; പ്രദര്‍ശനം തടയണമെന്നുള്ള ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി; ഹൈകോടതിയില്‍ പോകാന്‍ നിര്‍ദേശം


Keywords:  News, National-News, National, Delhi-News, Director, Supreme Court, Cinema, Criticism, Top Headlines, Trending, Controversy, Sudipto Sen, Petition, Director Sudipto Sen on controveries surrounding The Kerala Story.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia