മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളം തെറ്റി; 10 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

 


മുംബൈ: (www.kvartha.com 04.05.2014) മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചതായി വിവരം. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ദിവ - സവന്ത്‌വാദി പാസഞ്ചര്‍ ട്രെയിനാണ് ഞായറാഴ്ച രാവിലെ 9.30 മണിയോടെ കൊങ്കണ്‍ പാതയില്‍ രോഹയെന്ന സ്ഥലത്ത് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ 15 പേര്‍ മരിച്ചതായും വിവരങ്ങളുണ്ട്. എന്നാല്‍ മരണ സംഖ്യ സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ട്രെയിനിന്റെ എഞ്ചിനും നാല് ബോഗികളുമാണ് പാളത്തില്‍ നിന്നും തെന്നിമറിഞ്ഞത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

തുരങ്കത്തിന് സമീപത്തു വെച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകട കാരണം വ്യക്തമായിട്ടില്ല. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളം തെറ്റി;  10 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: MUMBAI: Four passengers are feared dead and over 25 are reported injured after four bogies of the Diva-Sawantwadi passenger train derailed in Maharashtra on the Konkan Railway (KR) route on Sunday.

Keywords : Mumbai, Train, Maharashtra, Accident, Dead, National, Derailed, Diva-Sawantwadi. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia