Karnataka CM | ജന്മദിന സമ്മാനമായി ഡി കെ ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമോ? കര്‍ണാടക ആര് ഭരിക്കുമെന്ന് ഡെല്‍ഹിയില്‍ നിന്നറിയാം; പന്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കോര്‍ട്ടില്‍; മെയ് 18 ന് സത്യപ്രതിജ്ഞ?

 


ന്യൂഡെല്‍ഹി: (www.kvartha.com) മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അധികാരപ്പെടുത്തി സംസ്ഥാന കോണ്‍ഗ്രസ് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയതിന് തൊട്ടുപിന്നാലെ, കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിക്കായുള്ള രണ്ട് പ്രധാന മത്സരാര്‍ത്ഥികളായ സിദ്ധരാമയ്യയും ഡികെ ശിവകുമാറും തിങ്കളാഴ്ച ന്യൂഡെല്‍ഹിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. മെയ് 18 ന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം. ഇതിലേക്ക് സമാന ചിന്താഗതിക്കാരായ എല്ലാ കക്ഷികളെയും ക്ഷണിക്കുമെന്നാണ് അറിയുന്നത്.
       
Karnataka CM | ജന്മദിന സമ്മാനമായി ഡി കെ ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമോ? കര്‍ണാടക ആര് ഭരിക്കുമെന്ന് ഡെല്‍ഹിയില്‍ നിന്നറിയാം; പന്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കോര്‍ട്ടില്‍; മെയ് 18 ന് സത്യപ്രതിജ്ഞ?

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ ജന്മദിനത്തിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അദ്ദേഹവുമായും സിദ്ധരാമയ്യയുമായും കൂടിക്കാഴ്ച നടത്തുന്നത്. സിദ്ധരാമയ്യയ്ക്കും മറ്റ് പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ക്കും ഒപ്പം ജന്മദിനം ആഘോഷിക്കുന്ന ചിത്രം ഞായറാഴ്ച രാത്രി ശിവകുമാര്‍ ട്വീറ്റ് ചെയ്തു. 'എന്റെ ജീവിതം കര്‍ണാടകയിലെ ജനങ്ങളെ സേവിക്കുന്നതിനായി സമര്‍പ്പിക്കുന്നു. എന്റെ ജന്മദിനത്തിന്റെ തലേന്ന്, കര്‍ണാടകയിലെ ജനങ്ങള്‍ എനിക്ക് ഏറ്റവും മികച്ച ജന്മദിന സമ്മാനം നല്‍കി. എന്റെ കോണ്‍ഗ്രസ് കുടുംബത്തിന്റെ ഊഷ്മളമായ ആശംസകള്‍ക്ക് നന്ദി', ശിവകുമാര്‍ ട്വീറ്റില്‍ കുറിച്ചു.

പന്ത് ഇപ്പോള്‍ ഖാര്‍ഗെയുടെ കോര്‍ട്ടിലായതിനാല്‍, ഇരുവരും രാജ്യതലസ്ഥാനത്ത് സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഞായറാഴ്ച വൈകുന്നേരം, ബെംഗ്‌ളൂറിലെ സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയസമഭാ കക്ഷി (സിഎല്‍പി) യോഗത്തില്‍ കര്‍ണാടകയിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തിരഞ്ഞെടുക്കാന്‍ ഖാര്‍ഗെയെ അധികാരപ്പെടുത്തുന്ന ഒറ്റവരി പ്രമേയം പാസാക്കിയിരുന്നു. സിഎല്‍പി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും മൂന്ന് കേന്ദ്ര നിരീക്ഷകരും പങ്കെടുത്തു.

ഞായറാഴ്ച രാത്രി വൈകി തുടങ്ങിയ യോഗം പുലര്‍ച്ചെ 1.30 വരെ തുടര്‍ന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 135 എംഎല്‍എമാരും ഇതില്‍ പങ്കെടുത്തു. ഖാര്‍ഗെ കൂടുതല്‍ സമയമെടുക്കില്ലെന്നും കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കര്‍ണാടകയുടെ ചുമതലയുള്ള രണ്‍ദീപ് സിംഗ് സുര്‍ജേവാല പിന്നീട് പറഞ്ഞു. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും പാര്‍ട്ടി നേതാക്കളായ ജിതേന്ദ്ര സിംഗ്, ദീപക് ബാബരിയ എന്നിവരും യോഗത്തില്‍ നിരീക്ഷകരായി പങ്കെടുത്തു. നേരത്തെ, സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനും വേണ്ടി അനുയായികള്‍ മുദ്രാവാക്യം ഉയര്‍ത്തുകയും മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.

Keywords: Mangalore News, Malayalam News, Karnataka Election News, BJP, DK Shivakumar, Siddaramaiah, Politics, Karnataka Politics, Political News, DK Shivakumar or Siddaramaiah? Kharge's key meet today to pick Karnataka CM.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia