മുസ്ലിം വ്യാപാരികൾക്ക് പ്രവേശനമില്ലെന്ന ബോർഡ്: അന്വേഷണത്തിന് പ്രത്യേക സംഘം, വർഗീയ വിദ്വേഷം വളർത്തിയതിന് കേസെടുത്തതായി പോലീസ്
May 4, 2020, 11:39 IST
ഇന്‍ഡോര്‍: (www.kvartha.com 04.05.2020) ഇൻഡോറിനടുത്ത് പേമാൽപുർ ഗ്രാമത്തിൽ മുസ്ലിം വ്യാപാരികൾക്ക് പ്രവേശനം നിഷേധിച്ച് ബോർഡ് സ്ഥാപിച്ച സംഭവത്തിൽ പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഇൻഡോർ ഡി ഐ ജി ഹരിനാരായണചാരി മിശ്രയുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി സൂപ്രണ്ടിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. സംഭവത്തിൽ വർഗീയ വിദ്വേഷം വളർത്തിയതിന് കേസെടുത്തതായി പോലീസ് പറഞ്ഞു.
വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പോസ്റ്റര്‍ ഒട്ടിച്ച് മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ ഗ്രാമം. 'മുസ്ലിം വ്യാപാരിയോം കാ ഗാവോം മേം പ്രവേശ് നിഷേധ് ഹേ' (മുസ്ലിം വ്യാപാരികള്‍ക്ക് ഗ്രാമത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുന്നു) എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. കഴിഞ്ഞ ദിവസമാണ് ഗ്രാമവാസികളുടെ പേരിൽ ബോർഡ് സ്ഥാപിച്ചത്.
ദേബാല്‍പൂര്‍ താലൂക്കിലെ പേമാല്‍പുര്‍ പ്രദേശവാസികളുടെ പേരിലുള്ള പോസ്റ്ററാണ് പതിച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പോസ്റ്റര്‍ എടുത്തുമാറ്റിയതായി ഇന്‍ഡോര്‍ ഡെപ്യൂട്ടി ജനറല്‍ ഓഫ് പൊലീസ് ഹരിനാരായണാചാരി മിശ്ര അറിയിച്ചതായി ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മുസ്ലിം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച പോസ്റ്ററിന് എതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രംഗത്തെത്തി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പൊലീസിനും എതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.
Keywords: News, National, India, Madhya pradesh, Poster, Muslims, Ban, Twitter, Minister, Congress, Do not allow muslim traders poster appeared in Indore
വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പോസ്റ്റര്‍ ഒട്ടിച്ച് മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ ഗ്രാമം. 'മുസ്ലിം വ്യാപാരിയോം കാ ഗാവോം മേം പ്രവേശ് നിഷേധ് ഹേ' (മുസ്ലിം വ്യാപാരികള്‍ക്ക് ഗ്രാമത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുന്നു) എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. കഴിഞ്ഞ ദിവസമാണ് ഗ്രാമവാസികളുടെ പേരിൽ ബോർഡ് സ്ഥാപിച്ചത്.
ദേബാല്‍പൂര്‍ താലൂക്കിലെ പേമാല്‍പുര്‍ പ്രദേശവാസികളുടെ പേരിലുള്ള പോസ്റ്ററാണ് പതിച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പോസ്റ്റര്‍ എടുത്തുമാറ്റിയതായി ഇന്‍ഡോര്‍ ഡെപ്യൂട്ടി ജനറല്‍ ഓഫ് പൊലീസ് ഹരിനാരായണാചാരി മിശ്ര അറിയിച്ചതായി ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മുസ്ലിം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച പോസ്റ്ററിന് എതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രംഗത്തെത്തി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പൊലീസിനും എതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.
'ഈ നടപടി പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തിന് വിരുദ്ധമല്ലേ? ഈ പ്രവര്‍ത്തി ശിക്ഷാര്‍ഹമായ കുറ്റമല്ലേ? എന്റെ ചോദ്യങ്ങള്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോടും മധ്യപ്രദേശ് പൊലീസിനോടുമാണ്. സമൂഹത്തില്‍ ഇത്തരം വിവേചനം ഒരിക്കലും പാടില്ല' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇങ്ങനെയുള്ള വിഭാഗീയതകള്‍ ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.क्या यह कृत्य प्रधान मंत्री मोदी जी की अपील के विरुद्ध नहीं है? क्या यह कृत्य हमारे क़ानून में दण्डनीय अपराध नहीं है? मेरे ये प्रश्न मुख्य मंत्री शिवराज चौहान जा व मप्र पुलिस से हैं। समाज में इस प्रकार का विभाजन-बिखराव देश हित में नहीं है। https://t.co/rGV1qD2UXh— digvijaya singh (@digvijaya_28) May 3, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.