'മുസ്ലീം വിദ്യാര്‍ഥികളുടെ ഭാവി കവര്‍ന്നെടുക്കരുത്'; ഹിജാബ് വിവാദത്തില്‍ രാഹുല്‍ ആഞ്ഞടിക്കുന്നു
Feb 5, 2022, 15:28 IST
ന്യൂഡെല്‍ഹി: (www.kvartha.com 05.02.2022) കര്‍ണാടക കോളജില്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥികളുടെ ആവശ്യം വിവാദമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബിജെപി നേതൃത്വത്തിലുള്ള സര്‍കാരിനെതിരെ ആഞ്ഞടിക്കുന്നു. 'നാം ഇന്‍ഡ്യയുടെ പെണ്‍മക്കളുടെ ഭാവി കവര്‍ന്നെടുക്കുകയാണ്' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 'വിദ്യാര്‍ഥികളുടെ ഹിജാബ് അവരുടെ വിദ്യാഭ്യാസത്തിന് തടസമാകാന്‍ അനുവദിക്കുന്നതിലൂടെ, നാം ഇന്‍ഡ്യയുടെ പെണ്‍മക്കളുടെ ഭാവി കവര്‍ന്നെടുക്കുകയാണ്. സരസ്വതി ദേവി എല്ലാവര്‍ക്കും അറിവ് നല്‍കുന്നു, വേര്‍തിരിവ് കാണിക്കുന്നില്ല'- കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
കര്‍ണാടകയിലെ ഉഡുപ്പിയിലെ തീരദേശ പട്ടണമായ കുന്ദാപൂരിലെ ഭണ്ഡാര്‍കേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഡിഗ്രി കോളജിന്റെ ഗേറ്റിന് മുന്നില്‍ ഹിജാബ് ധരിച്ച് 40 ഓളം വിദ്യാര്‍ഥിനികള്‍ പ്രതിഷേധിച്ചതോടെ വിഷയം ദേശീയശ്രദ്ധ ആകര്‍ഷിക്കപ്പെട്ടത്. നേരത്തെ മുതലേ ആ പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചു കൊണ്ടായിരുന്നു കോളജില്‍ വന്നിരുന്നത്. അതില്‍ ഇതുവരെ ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. രണ്ടു ദിവസം മുന്‍പ് പെട്ടെന്ന് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കാവി ഷോള്‍ ഇട്ട് കോളജില്‍ വരുകയും മുസ്ലിം വിദ്യാര്‍ഥിനികള്‍ സ്‌കാര്‍ഫ് ധരിക്കുന്നത് കൊണ്ട് ഞങ്ങള്‍ ഇതും ഇട്ടു വരും എന്ന് പറഞ്ഞുകൊണ്ട് ജയ് ശ്രീറാം വിളിക്കുകയും കാമ്പസില്‍ പ്രശ്നം ഉണ്ടാക്കുകയും ചെയ്തു.
പിറ്റേ ദിവസം ബിജെപിക്കാരനായ എംഎല്‍എ വന്ന് ആണ്‍കുട്ടികള്‍ കാവി ഷോളും പെണ്‍കുട്ടികള്‍ സ്‌കാര്‍ഫും ധരിക്കരുതെന്ന് പ്രിന്‍സിപ്പാലിന് നിര്‍ദേശം കൊടുത്തു. ആണ്‍കുട്ടികള്‍ കാവി ഷോള്‍ അണിയുന്ന കാര്യം പ്രിന്‍സിപല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഞങ്ങള്‍ക്ക് അതില്‍ യാതൊരു എതിര്‍പും ഇല്ലെന്ന് മുസ്ലിം വിദ്യാര്‍ഥികള്‍ പറഞ്ഞു. ഒരു വേദഗ്രന്ഥത്തിലും കാവി ഷോള്‍ അണിയേണ്ടതിനെ കുറിച്ച് പറയുന്നില്ലെങ്കിലും പെണ്‍കുട്ടികള്‍ തല മറക്കുന്നത് തടയുക എന്ന ഏക ലക്ഷ്യത്തോടെയായിരുന്നു ആണ്‍കുട്ടികളെ ബാഹ്യ ശക്തികള്‍ പറഞ്ഞുവിട്ടത്. അടുത്തദിവസം കോളജിലെത്തിയ വിദ്യാര്‍ഥിനികളോട് ശിരോവസ്ത്രം അഴിക്കാതെ അകത്തേക്ക് കയറ്റാന്‍ പറ്റില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു.

കോളജ് മാനുവല്‍ അനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് കാമ്പസിനുള്ളില്‍ സ്‌കാര്‍ഫ് ധരിക്കാന്‍ അനുവാദമുണ്ട്, പക്ഷെ, സ്‌കാര്‍ഫിന്റെ നിറം ദുപ്പട്ടയുമായി സാമ്യമുള്ളതായിരിക്കണം. കോളജ് ഉള്‍പെടെയുള്ള കാമ്പസിനുള്ളില്‍ ഒരു വിദ്യാര്‍ഥിക്കും മറ്റ് തുണികള്‍ ധരിക്കാന്‍ അനുവാദമില്ല. കാമ്പസില്‍ സൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്ന് പ്രിന്‍സിപല്‍ നാരായണ്‍ ഷെട്ടി പറഞ്ഞു.
'ഞാനൊരു സര്‍കാര്‍ ജീവനക്കാരനാണ്, സര്‍കാരിന്റെ എല്ലാ നിര്‍ദേശങ്ങളും ഞാന്‍ പാലിക്കണം, ചില വിദ്യാര്‍ഥികള്‍ കാവി ശോള്‍ ധരിച്ച് കോളജില്‍ പ്രവേശിക്കുമെന്ന് എന്നോട് പറഞ്ഞു, മതത്തിന്റെ പേരില്‍ സൗഹാര്‍ദം തകര്‍ത്താല്‍ ഉത്തരവാദി താനായിരിക്കുമെന്നും പ്രിന്‍സിപല്‍ പറഞ്ഞു.
ഈ വിഷയത്തില്‍ സ്വന്തം മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ കര്‍ണാടക സര്‍കാര്‍ കോളജുകളെ അനുവദിക്കുന്നു. ചില സര്‍കാര്‍ കോളജുകളില്‍ കാമ്പസില്‍ മുസ്ലീം സ്ത്രീകളെ ഹിജാബ് അല്ലെങ്കില്‍ ഏതെങ്കിലും ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കുന്നു. എന്നാല്‍ ക്ലാസ് മുറിക്കുള്ളില്‍ ഇത് ധരിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങളില്ലെന്നും ക്ലാസ് മുറിക്കുള്ളില്‍ ധരിക്കാമെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
കര്‍ണാടകയില്‍ ജൂനിയര്‍ കോളജില്‍ ഒരു ഡ്രസ് കോഡ് തന്നെ നിര്‍ദേശിച്ചിട്ടില്ല. പക്ഷെ, സര്‍കാര്‍ അതൊന്നും വക വെക്കാതെ വംശീയ വിദ്വേഷം ഉണ്ടാക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നത്. അതാത് കോളജുകള്‍ക്ക് യൂണിഫോം നിര്‍ദേശിക്കാന്‍ സര്‍കാര്‍ അവകാശം കൊടുക്കുകയും പ്രദേശിക കോളജ് വികസന സമിതി അധ്യക്ഷന്മാരായ ബിജെപി എംഎല്‍എമാര്‍ സ്വന്തം നിലക്ക് സ്‌കാര്‍ഫ് പാടില്ലെന്ന് തീരുമാനം എടുക്കുകയും അതുവഴി മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഭരണഘടന നല്‍കുന്ന മൗലിക അവകാശം നിഷേധിക്കുകയും ചെയ്യുന്നു. ഹിജാബ് ധരിക്കണമെന്നുള്ളുവരോട് ടിസി വാങ്ങി പോകാന്‍ നിര്‍ദേശിക്കുകയുമാണ് ചെയ്തത്.
നീതി ലഭിക്കാന്‍ കുട്ടികള്‍ കര്‍ണാടക ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച് എട്ടാം തീയതി വാദം കേള്‍ക്കും. സമാനമായ ഒരു കേസ് കേരള ഹൈകോടതിയില്‍ വന്നിരുന്നു. 2016ല്‍ നീറ്റ് പരീക്ഷ എഴുതുമ്പോള്‍ സ്‌കാര്‍ഫ് പാടില്ലെന്ന നിബന്ധനക്കെതിരായി പോയ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി വിധി ഉണ്ടായതാണ്. മതപരമായ ശാസനകള്‍ക്ക് അനുസൃതമായി വസ്ത്രം തെരെഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന അനുവദിക്കുന്നുണ്ടെന്നാണ് അന്നത്തെ വിധിയില്‍ വ്യക്തമാക്കിയത്.
ശിരോവസ്ത്രം ധരിച്ചതിന് തങ്ങളെ ക്ലാസുകളില്‍ നിന്ന് തടഞ്ഞുവെന്ന് ആരോപിച്ച് ആറ് വിദ്യാര്‍ഥിനികള്‍ ഉഡുപ്പി ജില്ലയിലെ ഗവണ്‍മെന്റ് ഗേള്‍സ് പിയു കോളജില്‍ ആഴ്ചകള്‍ക്ക് മുമ്പ് പ്രതിഷേധം നടത്തിയിരുന്നു.
By letting students’ hijab come in the way of their education, we are robbing the future of the daughters of India.
— Rahul Gandhi (@RahulGandhi) February 5, 2022
Ma Saraswati gives knowledge to all. She doesn’t differentiate. #SaraswatiPuja
'ഞാനൊരു സര്‍കാര്‍ ജീവനക്കാരനാണ്, സര്‍കാരിന്റെ എല്ലാ നിര്‍ദേശങ്ങളും ഞാന്‍ പാലിക്കണം, ചില വിദ്യാര്‍ഥികള്‍ കാവി ശോള്‍ ധരിച്ച് കോളജില്‍ പ്രവേശിക്കുമെന്ന് എന്നോട് പറഞ്ഞു, മതത്തിന്റെ പേരില്‍ സൗഹാര്‍ദം തകര്‍ത്താല്‍ ഉത്തരവാദി താനായിരിക്കുമെന്നും പ്രിന്‍സിപല്‍ പറഞ്ഞു.
ഈ വിഷയത്തില്‍ സ്വന്തം മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ കര്‍ണാടക സര്‍കാര്‍ കോളജുകളെ അനുവദിക്കുന്നു. ചില സര്‍കാര്‍ കോളജുകളില്‍ കാമ്പസില്‍ മുസ്ലീം സ്ത്രീകളെ ഹിജാബ് അല്ലെങ്കില്‍ ഏതെങ്കിലും ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കുന്നു. എന്നാല്‍ ക്ലാസ് മുറിക്കുള്ളില്‍ ഇത് ധരിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങളില്ലെന്നും ക്ലാസ് മുറിക്കുള്ളില്‍ ധരിക്കാമെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
കര്‍ണാടകയില്‍ ജൂനിയര്‍ കോളജില്‍ ഒരു ഡ്രസ് കോഡ് തന്നെ നിര്‍ദേശിച്ചിട്ടില്ല. പക്ഷെ, സര്‍കാര്‍ അതൊന്നും വക വെക്കാതെ വംശീയ വിദ്വേഷം ഉണ്ടാക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നത്. അതാത് കോളജുകള്‍ക്ക് യൂണിഫോം നിര്‍ദേശിക്കാന്‍ സര്‍കാര്‍ അവകാശം കൊടുക്കുകയും പ്രദേശിക കോളജ് വികസന സമിതി അധ്യക്ഷന്മാരായ ബിജെപി എംഎല്‍എമാര്‍ സ്വന്തം നിലക്ക് സ്‌കാര്‍ഫ് പാടില്ലെന്ന് തീരുമാനം എടുക്കുകയും അതുവഴി മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഭരണഘടന നല്‍കുന്ന മൗലിക അവകാശം നിഷേധിക്കുകയും ചെയ്യുന്നു. ഹിജാബ് ധരിക്കണമെന്നുള്ളുവരോട് ടിസി വാങ്ങി പോകാന്‍ നിര്‍ദേശിക്കുകയുമാണ് ചെയ്തത്.
നീതി ലഭിക്കാന്‍ കുട്ടികള്‍ കര്‍ണാടക ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച് എട്ടാം തീയതി വാദം കേള്‍ക്കും. സമാനമായ ഒരു കേസ് കേരള ഹൈകോടതിയില്‍ വന്നിരുന്നു. 2016ല്‍ നീറ്റ് പരീക്ഷ എഴുതുമ്പോള്‍ സ്‌കാര്‍ഫ് പാടില്ലെന്ന നിബന്ധനക്കെതിരായി പോയ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി വിധി ഉണ്ടായതാണ്. മതപരമായ ശാസനകള്‍ക്ക് അനുസൃതമായി വസ്ത്രം തെരെഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന അനുവദിക്കുന്നുണ്ടെന്നാണ് അന്നത്തെ വിധിയില്‍ വ്യക്തമാക്കിയത്.
ശിരോവസ്ത്രം ധരിച്ചതിന് തങ്ങളെ ക്ലാസുകളില്‍ നിന്ന് തടഞ്ഞുവെന്ന് ആരോപിച്ച് ആറ് വിദ്യാര്‍ഥിനികള്‍ ഉഡുപ്പി ജില്ലയിലെ ഗവണ്‍മെന്റ് ഗേള്‍സ് പിയു കോളജില്‍ ആഴ്ചകള്‍ക്ക് മുമ്പ് പ്രതിഷേധം നടത്തിയിരുന്നു.
Keywords: New Delhi, News, National, Rahul Gandhi, Students, Girl, Muslim students, Hijab, Do not rob the future of Muslim students, Rahul lashes out at hijab controversy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.