Cancer | രാത്രിയിൽ അമിതമായ വിയർപ്പ് ഉണ്ടാകാറുണ്ടോ? ചിലപ്പോൾ കാൻസറിന്റെ ലക്ഷണമാകാം; അവഗണിക്കരുത് ഇക്കാര്യങ്ങൾ

 


ന്യൂഡെൽഹി: (www.kvartha.com) രാത്രി വിയർപ്പ് പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. ചൂട് കൂടുതലുള്ള സമയങ്ങളിൽ ഇത് സാധാരണമാണ്. മാത്രമല്ല സമ്മർദമോ ദേഷ്യമോ പോലുള്ള വികാരം വരുമ്പോഴും ഇത്തരത്തിൽ വിയർപ്പ് ഉണ്ടാവാറുണ്ട്. എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും മദ്യം കഴിക്കുന്നതും കഫീൻ അടങ്ങിയ പാനീയങ്ങൾ അമിതമായി കഴിക്കുന്നതും രാത്രിയിൽ വിയർക്കുന്നതിന് കാരണമാകും. കൂടാതെ രാത്രിയിൽ വിയർക്കുന്നത് മറ്റ് അസുഖങ്ങളുടെ ലക്ഷണവും ആയേക്കാം. ഇതിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് കാൻസറിനെയാണ്. വസ്ത്രവും ബെഡ് ഷീറ്റുമെല്ലാം നനയുന്ന വിധത്തിൽ വിയർപ്പ് ഉണ്ടാകുന്നുവെങ്കിൽ അത് പ്രത്യേകം ശ്രദ്ധ നൽകേണ്ടതാണ്. ചിലപ്പോൾ ഇത് കാൻസർ ലക്ഷണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Cancer | രാത്രിയിൽ അമിതമായ വിയർപ്പ് ഉണ്ടാകാറുണ്ടോ? ചിലപ്പോൾ കാൻസറിന്റെ ലക്ഷണമാകാം; അവഗണിക്കരുത് ഇക്കാര്യങ്ങൾ

'രാത്രിയിലെ അമിതമായ വിയർപ്പ് കാൻസർ ഉൾപ്പെടെയുള്ള വിവിധ രോഗാവസ്ഥകളുടെ ഒരു സാധാരണ ലക്ഷണമാണ്. നിങ്ങളുടെ വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും നനയ്ക്കാൻ തക്ക തീവ്രതയുള്ള രാത്രി വിയർപ്പ് പലപ്പോഴും കൂടുതൽ ഗുരുതരമായ അടിസ്ഥാന രോഗാവസ്ഥയെ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ സാധാരണ കണ്ടുവരുന്ന ക്ഷയരോഗം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന ഹൈപ്പോഗ്ലൈസീമിയ തുടങ്ങിയ അണുബാധകൾ ഉണ്ടെങ്കിലും വിയർപ്പ് ഉണ്ടാകാം,' ബെംഗ്ളൂരിലെ ഫോർട്ടിസ് ഹോസ്പിറ്റൽസിലെ മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോ-ഓങ്കോളജി സീനിയർ ഡയറക്ടർ ഡോ. നിതി കൃഷ്ണ റൈസാദ പറയുന്നു.

അമിത വിയർപ്പിന്റെ കാരണം കാൻസർ ആണോ ?

അർബുദവുമായി അമിതമായ രാത്രി വിയർപ്പ് ബന്ധപ്പെട്ടിരിക്കുന്നോ എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും, കാൻസറിനെതിരെ പോരാടാൻ ശരീരം ശ്രമിക്കുമ്പോൾ ഹോർമോണിലെ മാറ്റവും രാത്രി വിയർപ്പുമായി ബന്ധപ്പെട്ടിരിക്കാമെന്ന് വിശ്വസിക്കപ്പെടുന്നു. കാൻസറിൽ കാണപ്പെടുന്ന ഹൈപ്പർതേർമിയയും അതിലൊന്നാണ്. രാത്രിയിൽ വിയർക്കാനുള്ള കാരണങ്ങൾ കാൻസർ ചികിത്സ ആയ കീമോതെറാപ്പിയും പനിയും ആകാം. ഇത് അമിതമായ വിയർപ്പിന് കാരണമായേക്കാമെന്ന് മാരെംഗോ ഏഷ്യാ ഹോസ്പിറ്റൽസിലെ എച്ച്ഒഡിയും സീനിയർ കൺസൾട്ടന്റ് ഓങ്കോളജിയുമായ ഡോ. സണ്ണി ജെയിൻ വ്യക്തമാക്കി.

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ രാത്രി വിയർപ്പിന് കാരണമാകുന്ന ചില കാൻസറുകൾ ഇവയാണ്:

1. ലിംഫോമ

മനുഷ്യശരീരത്തിന്റെ രോഗപ്രതിരോധസം‌വിധാനത്തിന്റെ ഭാഗമായ ലിംഫോസൈറ്റുകൾ എന്ന ശ്വേതരക്താണുക്കളെ ബാധിക്കുന്ന ഒരുതരം രക്താർബുദമാണ്‌ ലിംഫോമ. രാത്രിയിലെ വിയർപ്പ് ഹോഡ്‌കിൻ ലിംഫോമയുടെയും നോൺ-ഹോഡ്‌കിൻസ് ലിംഫോമയുടെയും സാധാരണ ലക്ഷണമാണ്, ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെയും ബാധിക്കുന്നു. മറ്റ് അനുബന്ധ ലക്ഷണങ്ങൾ പനിയും ഭാരക്കുറവും ആണ്, ഇവ ഒരുമിച്ച് 'ബി' ലക്ഷണങ്ങൾ എന്നറിയപ്പെടുന്നു.

2. രക്താർബുദം

രക്താണുക്കളിലെ കാൻസറാണ് രക്താർബുദം അഥവാ ലുക്കീമിയ. പെട്ടെന്ന് വികസിക്കുന്ന ഒരു തരം രക്താർബുദമായ അക്യൂട്ട് ലുക്കീമിയയുടെ ഒരു സാധാരണ ലക്ഷണമാണ് രാത്രി വിയർപ്പ്

3. മെലനോമ

മെലനോമ എന്നത് ശരീരത്തിൽ എവിടെയും വികസിക്കുന്ന ഒരു തരം ത്വക്ക് കാൻസറാണ്. രാത്രിയിലെ വിയർപ്പ് മെലനോമയുടെ ഒരു സാധാരണ ലക്ഷണമാണ്, എന്നാൽ കാൻസർ നിങ്ങളുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചാലും വിയർപ്പ് ഉണ്ടാകാം.

4. സ്തന, പ്രോസ്റ്റേറ്റ്, ശ്വാസകോശ അർബുദം

സ്തനാർബുദമാണ് സ്ത്രീകളിൽ ഏറ്റവും സാധാരണമായത്. പുരുഷന്മാരിൽ ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. സ്ത്രീകളിലും പുരുഷന്മാരിലും കാൻസർ മരണത്തിന്റെ പ്രധാന കാരണം ശ്വാസകോശ അർബുദമാണ്. രാത്രിയിലെ വിയർപ്പ് ഈ കാൻസറുകളുടെ ഒരു സാധാരണ ലക്ഷണമാണ്. ഇടയ്ക്കിടെ ഇത് വൃക്ക, തൈറോയ്ഡ് കാൻസറിലും കാണപ്പെടുന്നു.

5. മൾട്ടിപ്പിൾ മെലോമ

മൾട്ടിപ്പിൾ മൈലോമ എന്നത് പ്ലാസ്മ കോശങ്ങളുടെ കാൻസറാണ്, ഇത് നിങ്ങളുടെ ശരീരത്തെ അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന ഒരു തരം വെളുത്ത രക്താണുക്കളാണ്. മൾട്ടിപ്പിൾ മൈലോമയുടെ ഒരു സാധാരണ ലക്ഷണമാണ് രാത്രി വിയർപ്പ്.

ചില അർബുദങ്ങൾ രാത്രി വിയർപ്പിന് കാരണമാകുന്നതിന്റെ കൃത്യമായ കാരണം പൂർണമായി മനസ്സിലായിട്ടില്ല. എന്നിരുന്നാലും, കാൻസർ കോശങ്ങൾ നിങ്ങളുടെ ശരീര താപനില ഉയരാൻ കാരണമാകുന്ന പദാർത്ഥങ്ങൾ പുറത്തുവിടുമെന്ന് കരുതപ്പെടുന്നു. നിങ്ങളുടെ ശരീരം തണുപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇത് വിയർപ്പിന് കാരണമാകും. രാത്രി വിയർപ്പ് കൂടാതെ, പകൽ മുഴുവനും രാത്രിയിലും കാൻസറിന്റെ മറ്റ് സാധാരണ ലക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

* ശരീര ഭാരം കുറയുക: ഏതാനും മാസങ്ങൾക്കുള്ളിൽ 10% അല്ലെങ്കിൽ അതിൽ കൂടുതൽ ശരീരഭാരം കുറയുന്നത് കാൻസറിന്റെ ലക്ഷണമാണ്.

* ക്ഷീണം: ക്ഷീണം എന്നത് വിശ്രമിച്ചാലും ആശ്വാസം ലഭിക്കാത്ത ക്ഷീണമാണ്. കാൻസർ ഉൾപ്പെടെയുള്ള വിവിധ രോഗാവസ്ഥകളുടെ ഒരു സാധാരണ ലക്ഷണമാണിത്.

* പനി: ശരീര താപനില സാധാരണയേക്കാൾ ഉയർന്നതാണ് പനി.

* വേദന: പാൻക്രിയാറ്റിക് കാൻസറിലും മറ്റും സാധാരണയായി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദന കാൻസറിന്റെ ലക്ഷണമാകാം.

* നെഞ്ചുവേദന: ശ്വാസകോശത്തിലേക്കോ പ്ലൂറ പോലെയുള്ള നെഞ്ചിന്റെ മറ്റ് ഭാഗങ്ങളിലേക്കോ പടർന്ന കാൻസറിന്റെ ലക്ഷണമാകാം നെഞ്ചുവേദന.

* ശ്വാസതടസം: ഇത് ശ്വാസകോശാർബുദത്തിന്റെ ലക്ഷണമോ ശ്വാസകോശം ഉൾപ്പെടുന്ന മറ്റേതെങ്കിലും കാൻസറിന്റെയോ ലക്ഷണമാകാം. കടുത്ത വിളർച്ച കാരണവും ശ്വാസതടസം സംഭവിക്കാം.

* മലവിസർജ്ജനം: മലബന്ധമോ വയറിളക്കമോ ഇതിൽ ഉൾപ്പെടുന്നു. ഇത് വൻകുടൽ/മലാശയവുമായി ബന്ധപ്പെട്ട പ്രശ്‌നമാകാം അല്ലെങ്കിൽ മലബന്ധത്തിന് കാരണമാകുന്ന ഹൈപ്പർകാൽസെമിയ പോലുള്ള ഇലക്‌ട്രോലൈറ്റ് അസ്വാഭാവികത കൊണ്ടും സാധ്യമാണ്.

ഈ ലക്ഷണങ്ങൾ ഉണ്ട് എന്നത് കൊണ്ട് സ്വയം കാൻസർ ആണെന്ന് വിലയിരുത്തരുത്. ഡോക്‌ടറെ സമീപിച്ച് ഉചിതമായ പരിശോധനകൾക്ക് ശേഷം തുടർ നടപടികൾ സ്വീകരിക്കുക.


Keywords: News, National, New Delhi, Cancer, Symptoms, Night, Sweating, Warning, Signs, Doctors, Advice, Health, Lifestyle, Do you have night sweats? Sometimes it can be a sign of cancer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia