അന്തിയാകുംവരെ ആശുപത്രിയില്‍ കോവിഡ് പരിചരണം, ഡ്യൂട്ടിക്ക് ശേഷം രാത്രിയുറക്കം കാറില്‍; ഭോപ്പാല്‍ ഡോക്ടര്‍ക്ക് ഒടുവില്‍ മുറിയൊരുക്കി അധികൃതര്‍
Apr 10, 2020, 12:43 IST
ഭോപ്പാല്‍: (www.kvartha.com 10.04.2020) കോവിഡ് രോഗികളെ പരിചരിച്ചതിനു ശേഷം വീട്ടില്‍ പോകാതെ കാറില്‍ തന്നെ റെസ്റ്റ് എടുക്കുകയും കിടന്നുറങ്ങുകയുെ ചെയ്തിരുന്ന ഡോക്ടര്‍ക്ക് ഒടുവില്‍ ആശുപത്രി അധികൃതര്‍ താമസ സൗകര്യം ശരിയാക്കി കൊടുത്തു. ഭോപ്പാലിലെ ആശുപത്രിയില്‍ ഡോക്ടറായ സച്ചിന്‍ നായകിന്റെ അവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ താമസസൗകര്യം ഏര്‍പ്പെടുത്തിയത്.
പകല്‍ ആശുപത്രിയില്‍ കോവിഡ് 19 രോഗികളെ പരിചരിക്കുകയും ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങാതെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി കാറിലാണ് താമസം. വീട്ടുകാരുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനം എടുത്തത്. മൂന്നുവയസ്സുള്ള ഒരു കുഞ്ഞിന്റെ പിതാവ് കൂടിയാണ് ഡോക്ടര്‍.
കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട ദിവസങ്ങളില്‍ തയ്യാറെടുപ്പിനുള്ള സമയം കിട്ടില്ല. സ്വയം പ്രതിരോധിക്കേണ്ടത് ഞങ്ങളുടെ ജോലിയാണ് അതിനാലാണ് ഇത്തരമൊരു മാര്‍ഗ്ഗം സ്വീകരിച്ചതെന്നായിരുന്നു അന്ന് സച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഡോക്ടറുടെ ഈ പ്രവൃത്തി അറിഞ്ഞ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഡോക്ടറുടെ വിഷമത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.
Keywords: News, National, Bopal, COVID19, Hospital, Patient, Father, Car, Doctor sleeping in car after Covid duty gets Room
പകല്‍ ആശുപത്രിയില്‍ കോവിഡ് 19 രോഗികളെ പരിചരിക്കുകയും ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങാതെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി കാറിലാണ് താമസം. വീട്ടുകാരുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനം എടുത്തത്. മൂന്നുവയസ്സുള്ള ഒരു കുഞ്ഞിന്റെ പിതാവ് കൂടിയാണ് ഡോക്ടര്‍.
കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട ദിവസങ്ങളില്‍ തയ്യാറെടുപ്പിനുള്ള സമയം കിട്ടില്ല. സ്വയം പ്രതിരോധിക്കേണ്ടത് ഞങ്ങളുടെ ജോലിയാണ് അതിനാലാണ് ഇത്തരമൊരു മാര്‍ഗ്ഗം സ്വീകരിച്ചതെന്നായിരുന്നു അന്ന് സച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഡോക്ടറുടെ ഈ പ്രവൃത്തി അറിഞ്ഞ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഡോക്ടറുടെ വിഷമത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.