എല്ലാവരും പറക്കുന്നു; ഒരു വര്‍ഷം കൊണ്ട് 673.83 ലക്ഷം വിമാനയാത്രക്കാര്‍
Jan 20, 2015, 09:21 IST
ന്യൂഡല്‍ഹി: (www.kvartha.com 20/01/2015) 2014 ജനുവരി മുതല്‍ ഡിസംബര്‍ വരെ ആഭ്യന്തര വിമാനസര്‍വീസുകളില്‍ 673.83 ലക്ഷം പേര്‍ യാത്ര ചെയ്തു. 2013ല്‍ ഇതേ കാലയളവിലെ 614.26 ലക്ഷം യാത്രികരുമായിതാരതമ്യപ്പെടുത്തുമ്പോള്‍ 9.7 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്.
2014 ജനുവരി മുതല്‍ ഡിസംബര്‍ വരെ എയര്‍ ഇന്ത്യ 124.25 ലക്ഷം ആഭ്യന്തര വിമാന യാത്രികരുമായി സര്‍വീസ് നടത്തിയപ്പോള്‍ സ്വകാര്യ കമ്പനികള്‍ 549.58 ലക്ഷം ആഭ്യന്തര യാത്രികര്‍ക്ക് സേവനം നല്‍കി. എയര്‍ ഇന്ത്യയുടെവിപണി വിഹിതം 18.4 ശതമാനവും സ്വകാര്യ വിമാനക്കമ്പനികളുടേത് 81.6 ശതമാനവുമാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.