ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് വില കൂട്ടി: വര്‍ധിച്ചത് 23 രൂപ

 


ന്യൂഡല്‍ഹി: (www.kvartha.com 01.06.2016) ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് വില കൂട്ടി. വര്‍ധിച്ചത് 23 രൂപ . കൊച്ചിയില്‍ സബ്‌സിഡിയുളള സിലിണ്ടറിന് 569.50 രൂപയായി. വാണിജ്യസിലിണ്ടറിന് 38 രൂപ കൂടി 1057.50 രൂപയായി.

പെട്രോളിനും ഡീസലിനും വില കൂട്ടിയതിന് പിന്നാലെയാണ് ഗ്യാസ് സിലിണ്ടറിനും വില വര്‍ധിച്ചത്. പെട്രോള്‍ വില ലീറ്ററിന് 2.58 രൂപയും ഡീസലിന് 2.26 രൂപയുമാണു വര്‍ധിപ്പിച്ചത്. ഡെല്‍ഹിയില്‍ പെട്രോളിന് 65.60 രൂപയും ഡീസലിന് 53.93 രൂപയുമാണു പുതിയ വില. 

വര്‍ധന ചൊവ്വാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കു വില വര്‍ധിച്ചതാണു കാരണമായി പറയുന്നത്. രണ്ടാഴ്ച മുന്‍പു പെട്രോള്‍ വില ലിറ്ററിന് 83 പൈസയും ഡീസല്‍ വില 1.26 രൂപയും കൂട്ടിയിരുന്നു.
ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് വില കൂട്ടി: വര്‍ധിച്ചത് 23 രൂപ

Also Read:
കോട്ടിക്കുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Keywords:  Domestic gas cylinder expensive by rs 23, New Delhi, Kochi, Petrol, diesel, Price, Crude Oil, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia