നിരപരാധികളായ മുസ്ലീങ്ങളെ കസ്റ്റഡിയിലെടുക്കരുതെന്ന് ഷിന്‍ഡെ

 


ന്യൂഡല്‍ഹി: നിരപരാധികളായ മുസ്ലീങ്ങളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തിലാണ് ഷിന്‍ഡെ ഈ ആവശ്യം ഉന്നയിച്ചത്.

മുസ്ലീം യുവാക്കള്‍ അകാരണമായി പൊലീസിനാല്‍ പീഡിപ്പിക്കപ്പെടുന്നു എന്ന പരാതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചതായി ഷിന്‍ഡെ കത്തില്‍ ചൂണ്ടിക്കാട്ടി. മുസ്ലീങ്ങളെ മന:പൂര്‍വം പീഡിപ്പിക്കാനാണ് പൊലീസിന്റെയും ഭരണാധികാരികളുടെയും നീക്കമെന്ന ചിന്ത സമൂഹത്തില്‍ ഉണ്ടാകുന്നതിന് ഇത് ഇടയാക്കുമെന്നും കത്തില്‍ പറയുന്നു.

നിരപരാധികളായ മുസ്ലീങ്ങളെ കസ്റ്റഡിയിലെടുക്കരുതെന്ന് ഷിന്‍ഡെതീവ്രവാദത്തിന്റെ പേരില്‍ നിരപരാധികളായ മുസ്ലീം യുവാക്കളെ കസ്റ്റഡിയിലെടുക്കരുതെന്നും ഷിന്‍ഡെ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഹൈക്കോടതിയുമായി ആലോചിച്ച് പ്രത്യേക കോടതികള്‍ സ്ഥാപിക്കണം. കേസിന്റെ നടത്തിപ്പിനായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെന്നും ഷിന്‍ഡെ നിര്‍ദ്ദേശിച്ചു.

അതേസമയം ഷിന്‍ഡെയുടെ കത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഷിന്‍ഡെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

SUMMARY: New Delhi: Home Minister Sushilkumar Shinde on Monday urged Chief Ministers of all the states to ensure that no innocent person of minority community is unduly detained in the name of terror.

Keywords: National news, New Delhi, Home Minister, Sushilkumar Shinde, Monday, Urged, Chief Ministers, States, Ensure, Innocent person, Minority community, Detained, Name of terror.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia