'വൈകാരിക പ്രശ്നമായി ഉയർത്തിക്കൊണ്ട് വരരുത്'; ഹിജാബ് നിരോധന വിധിക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി
Mar 24, 2022, 12:54 IST
ന്യൂഡെൽഹി:(www.kvartha.com 24.03.2022) ക്ലാസുകളിലെ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈകോടതിയുടെ വിധിക്കെതിരെയുള്ള കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ വ്യാഴാഴ്ച സുപ്രീം കോടതി തള്ളി. വൈകാരിക പ്രശ്നമായി ഉയർത്തിക്കൊണ്ട് വരരുതെന്ന് കോടതി അഭിഭാഷകനോട് ആവശ്യപ്പെട്ടു.
ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് ഉഡുപിയിലെ പ്രീ-യൂനിവേഴ്സിറ്റി കോളജുകളിൽ പഠിക്കുന്ന മുസ്ലീം പെൺകുട്ടികൾ സമർപിച്ച ഒരു കൂട്ടം ഹർജികൾ മാർച് 15ന് കർണാടക ഹൈകോടതിയുടെ ഫുൾ ബെഞ്ച് തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് 'ഇസ്ലാമിക വിശ്വാസത്തിൽ അനിവാര്യമായ ഒരു മതപരമായ ആചാരമല്ല' എന്നും ഭരണഘടനയുടെ ആർടികിൾ 25 പ്രകാരം മതസ്വാതന്ത്ര്യം ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും ഹൈകോടതി വിധിച്ചു. ഇതിനെതിരെയാണ് പരാതിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
Keywords: News, National, Top-Headlines, Supreme Court of India, Hijab, Issue, Controversy, Women, Students, Karnataka, Court Order, ‘Don’t sensitise’: Supreme Court nixes urgent hearing plea against Karnataka HC hijab ban verdict. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.