Controversy | അര്‍ധ നഗ്നനായി മാനേജ്‌മെന്റ് യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍; എയര്‍ഏഷ്യ ചീഫ് എക്‌സിക്യൂടിവ് ഓഫിസര്‍ ടോണി ഫെര്‍ണാണ്ടസിനെതിരെ ഉയരുന്നത് വ്യാപക വിമര്‍ശനം

 


ന്യൂഡെല്‍ഹി: (KVARTHA) അര്‍ധ നഗ്നനായി മാനേജ്‌മെന്റ് യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച എയര്‍ഏഷ്യ ചീഫ് എക്‌സിക്യൂടിവ് ഓഫിസര്‍ ടോണി ഫെര്‍ണാണ്ടസിനെതിരെ ഉയരുന്നത് വ്യാപക വിമര്‍ശനം. മസാജിങ്ങിനു വിധേയനാകുന്ന സമയത്തുതന്നെ കംപനിയുടെ ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാനും അവസരം നല്‍കുന്ന ശൈലിയെ അഭിനന്ദിച്ച് കൊണ്ടുള്ള ഈ ചിത്രം ടോണി ഫെര്‍ണാണ്ടസ് തന്നെയാണ് 'ലിങ്ക്ഡ് ഇനി'ല്‍ പങ്കുവച്ചത്.


Controversy | അര്‍ധ നഗ്നനായി മാനേജ്‌മെന്റ് യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍; എയര്‍ഏഷ്യ ചീഫ് എക്‌സിക്യൂടിവ് ഓഫിസര്‍ ടോണി ഫെര്‍ണാണ്ടസിനെതിരെ ഉയരുന്നത് വ്യാപക വിമര്‍ശനം

ഒരു കോണ്‍ഫറന്‍സ് മുറിയില്‍ യുവതി മസാജ് ചെയ്യുന്നതിനിടെ കംപനിയുടെ യോഗത്തിലും പങ്കെടുക്കുന്നതാണ് ചിത്രത്തിലുള്ളത്. അതേസമയം, ടോണിയുടെ പ്രവൃത്തി തീര്‍ത്തും അനുചിതമാണെന്ന് അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

'നിങ്ങളുടെ കംപനിയിലെ സ്ത്രീകള്‍ക്ക് ഈ സന്ദര്‍ഭത്തില്‍ സുഖമോ സുരക്ഷിതത്വമോ തോന്നുമെന്ന് ഞാന്‍ കരുതുന്നില്ല, നിങ്ങള്‍ ബോസ് ആണെങ്കില്‍, അവര്‍ നിങ്ങള്‍ക്കെതിരായി ശബ്ദിക്കില്ല.  നിങ്ങള്‍ സംസ്‌കാരത്തെക്കുറിച്ച് ശ്രദ്ധിക്കുന്ന സമര്‍ഥനായ ഒരു നേതാവാണ്.  എന്നാല്‍ ചിത്രം പങ്കുവച്ചതിനോട് യോജിക്കുന്നില്ല' എന്നാണ് ഒരു സമൂഹ മാധ്യമ ഉപഭോക്താവിന്റെ പ്രതികരണം.  

'വളരെ സമ്മര്‍ദം നിറഞ്ഞ ഒരാഴ്ചയാണ് കടന്നുപോകുന്നത്. ആ സമയത്ത് വെറാനിറ്റ ജോസഫൈനാണ് മസാജ് ചെയ്താല്‍ നല്ലതാണെന്നു പറഞ്ഞത്. മസാജിങ്ങിനൊപ്പം തന്നെ മാനേജ്‌മെന്റ് യോഗത്തിലും പങ്കെടുക്കാന്‍ അവസരം നല്‍കുന്ന ഇന്‍ഡൊനീഷ്യയുടെയും എയര്‍ഏഷ്യയിലെയും ശൈലി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു' - എന്നാണ് അര്‍ധനഗ്നനായി മസാജിങ്ങിനു വിധേയനാകുന്ന ചിത്രം സഹിതം 59 കാരനായ
ടോണി ഫെര്‍ണാണ്ടസ് പങ്കുവച്ചത്.

Keywords:  'Don't think women in your company would feel safe.' AirAsia CEO Tony Fernandes hits online turbulence after he sits shirtless for meeting while getting a massage, New Delhi, News, AirAsia CEO, Controversy, Tony Fernandes, Social Media, Massage, National News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia