രാജിയെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ ആര്‍ ബി ഐ ഗവര്‍ണര്‍
Jun 7, 2016, 16:10 IST
താന്‍ എഴുതിയതെന്ന് പറയുന്ന കത്തുകണ്ട് അമ്പരന്നുപോയെന്നും രഘുറാം രാജന്‍
ന്യൂഡല്‍ഹി: (www.kvartha.com 07.06.2016) രാജിയെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ ആര്‍ ബി ഐ ഗവര്‍ണര്‍ രഘുറാം രാജന്‍. താന്‍ എഴുതിയതെന്ന് പറയുന്ന കത്തുകണ്ട് അമ്പരന്നുപോയെന്നും രഘുറാം രാജന്‍ പറഞ്ഞു. വായ്പാ നയ പ്രഖ്യാപനത്തിനെത്തിയതായിരുന്നു ഗവര്‍ണര്‍.
രാജിയെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമായി പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയതോടെ രണ്ടാം തവണയും ഗവര്‍ണര്‍ സ്ഥാനത്തുണ്ടാകുമോയെന്ന ചോദ്യത്തിന് വാര്‍ത്താ സമ്മേളനത്തിന് ശേഷം സംസാരിക്കാമെന്നായിരുന്നു മറുപടി.
വാര്‍ത്താസമ്മേളനത്തിനുശേഷം ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ തന്റെ കാലാവധിയെച്ചൊല്ലി മാധ്യമങ്ങളില്‍ നടക്കുന്ന നേരമ്പോക്കിനെ താനായിട്ട് നശിപ്പിക്കുന്നില്ലെന്ന മറുപടിയായിരുന്നു നല്‍കിയത്. വരുന്ന സെപ്തംബറിലാണ് ആര്‍.ബി.ഐ ഗവര്‍ണറുടെ കാലാവധി അവസാനിക്കുന്നത്.
അതിനിടെ രഘുറാമിന്റെ നിലനില്‍പിനെ ചൊല്ലി പല ഊഹാപോഹങ്ങളും ഉയര്‍ന്നിട്ടുണ്ട്. കാലാവധി പൂര്‍ത്തിയായശേഷം ഗവര്‍ണറായി തുടരാനില്ലെന്ന് കാട്ടി രഘുറാം രാജന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചെന്നായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍ അത്തരമൊരു കത്ത് അദ്ദേഹം എഴുതിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്.
മാത്രമല്ല ബി ജെ പി നേതാവും പാര്‍ലമെന്റ് അംഗവുമായ സുബ്രമണ്യന്‍ സ്വാമിയും ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞിരുന്നു. 'ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബോധപൂര്‍വം തകര്‍ക്കുന്നയാള്‍' എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി രഘുറാമിനെ വിശേഷിപ്പിച്ചത്. മാത്രമല്ല രഘുറാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. രഘുറാം ഒരു ദുരന്തമാണെന്നും അദ്ദേഹം മാനസികമായി പൂര്‍ണമായും ഇന്ത്യക്കാരനല്ലെന്നുള്ള ആരോപണവും സുബ്രഹ്മണ്യന്‍ സ്വാമി ഉയര്‍ത്തിയിരുന്നു.
അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രൊഫസറായ രഘുറാമിന് അവിടെ തുടര്‍ന്ന് ജോലി ചെയ്യാനാണ് ആഗ്രഹമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു. അതിനിടെ റഘുറാം ഗവേഷണം ചെയ്യാനും താല്‍പര്യം കാണിച്ചിട്ടുണ്ടെന്നും വാര്‍ത്തയുണ്ടായിരുന്നു. അതിനിടെ രഘുറാമിനെ രണ്ടാമതും ഗവര്‍ണറാക്കാനാണ് പ്രധാനമന്ത്രിയുടെ ആഗ്രഹമെന്നാണറിയാന്‍ കഴിയുന്നത് .
Also Read:
മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും
Keywords: Don't want to spoil media's fun: Rajan on speculation over second term, Subrahmanya Swami, New Delhi, RBI, Press meet, Parliament, America, Controversy, Report, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.