First Malayali | എയിംസില്‍ നിന്ന് പീഡിയാട്രിക് എമര്‍ജന്‍സി മെഡിസിനില്‍ എം ഡി ബിരുദം നേടിയ ആദ്യ മലയാളിയായി ഡോ. സംരീന്‍ യൂസഫ്

 


കോഴിക്കോട്: (KVARTHA)എയിംസില്‍ നിന്ന് പീഡിയാട്രിക് എമര്‍ജന്‍സി മെഡിസിനില്‍ എം ഡി ബിരുദം നേടിയ ആദ്യ മലയാളി എന്ന ബഹുമതി ഡോ. സംരീന്‍ യൂസഫിന് സ്വന്തം. റായ്പൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നാണ് (എയിംസ്) അവര്‍ പീഡിയാട്രിക് എമര്‍ജന്‍സി മെഡിസിനില്‍ ഡോക്ടര്‍ ഓഫ് മെഡിസിന്‍ കരസ്ഥമാക്കിയത്. റായ്പൂര്‍ എയിംസില്‍ മാത്രമാണ് ഈ കോഴ്‌സുള്ളത്.

First Malayali | എയിംസില്‍ നിന്ന് പീഡിയാട്രിക് എമര്‍ജന്‍സി മെഡിസിനില്‍ എം ഡി ബിരുദം നേടിയ ആദ്യ മലയാളിയായി ഡോ. സംരീന്‍ യൂസഫ്

ഈ വിഷയത്തില്‍ ഡി.എം. ബിരുദം നേടിയ രാജ്യത്തെ രണ്ടാമത്തെ വ്യക്തി കൂടിയാണ് ഇവര്‍. കോഴിക്കോട് സ്വദേശിയും തൊറാസിക് സര്‍ജനുമായ ഡോ. നാസര്‍ യൂസഫിന്റെയും നര്‍ഗീസിന്റെയും മകളാണ്.

കോഴിക്കോട് ഭാരതീയ വിദ്യാഭവനില്‍ നിന്ന് പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സംരീന്‍ മൈസൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. നേടി. റായ്പൂരിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ (ഡോ. ഭീം റാവു അംബേദ്കര്‍ മെഡിക്കല്‍ കോളേജില്‍) നിന്നാണ് എം.ഡി. (ശിശുചികിത്സ) നേടിയത്.

Keywords: News, Malayalam News, National, Health, Medicine, AIIMS, Kozhicode, Dr Samreen Yusuf became the first Malayali to graduate with MD in Pediatric Emergency Medicine from AIIMS.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia