Dr. Zakir T Thomas | ആദായ നികുതി വകുപ്പ് ഡയറക്ടര്‍ ജെനറലായി ഡോ. സക്കീര്‍ ടി തോമസിനെ നിയമിച്ചു
Aug 22, 2023, 17:41 IST
ന്യൂഡെല്‍ഹി: (www.kvartha.com) ആദായ നികുതി വകുപ്പ് ഡയറക്ടര്‍ ജെനറലായി (സിസ്റ്റംസ്) ഡോ. സക്കീര്‍ ടി തോമസിനെ നിയമിച്ചു. നിലവില്‍ കേരളത്തിലെ ആദായ നികുതി അന്വേഷണ വിഭാഗം പ്രിന്‍സിപല്‍ ഡയറക്ടറാണ് അദ്ദേഹം.
ഇന്‍ഡ്യന്‍ റവന്യു സര്‍വീസിന്റെ 1989 ബാചില്നിന്നുള്ള ഡോ. സക്കീറിന് ബൗദ്ധിക സ്വത്തവകാശ മേഖലയിലും പ്രാവീണ്യമുണ്ട്. കോപിറൈറ്റ് റജിസ്ട്രാര്‍, ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ ഓപണ്‍ സോഴ്സ് ഡ്രഗ് ഡിസ്കവറി പദ്ധതിയുടെ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
പാലാ കിഴക്കേക്കര താഴത്ത് പരേതനായ ടി എസ് തോമസിന്റെയും മേരിക്കുട്ടിയുടെയും മകനാണ്. ഭാര്യ: മീതു. മക്കള്‍: ടോം, വിന്‍സെന്റ്.
Keywords: News, National, National-News, News-Malayalam, Dr. Zakir T Thomas, Director General, Income Tax Department, Dr. Zakir T Thomas appointed as Director General Income Tax Department.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.