136 പോലീസുകാരെ കൊന്നുതള്ളിയ നക്‌സല്‍ നേതാവ് അറസ്റ്റില്‍

 


റായ്പൂര്‍: (www.kvartha.com 04.11.2014) നിരവധി പോലീസുകാരെ കൊലപ്പെടുത്തിയ നക്‌സല്‍ നേതാവിനെ അറസ്റ്റുചെയ്തതായി സുരക്ഷ സൈന്യം അറിയിച്ചു. ഛത്തീസ്ഗഡിലെ നക്‌സല്‍ വിരുദ്ധ റെയ്ഡിലാണ് നേതാവ് കുടുങ്ങിയത്. വിജ്ജ എന്ന് വിളിക്കുന്ന കേഷ (31)യാണ് അറസ്റ്റിലായത്. ദന്തേവാഡ നക്‌സല്‍ ആക്രമണം ഉള്‍പ്പെടെ നിരവധി മാവോയിസ്റ്റ് ആക്രമണങ്ങളില്‍ പ്രതിയാണിയാള്‍.

2010ല്‍ ദന്തേവാഡയിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ 75 സിആര്‍.പി.എഫ് ഭടന്മാരാണ് കൊല്ലപ്പെട്ടത്. അന്നത്തെ ആക്രമണം ഇതുവരെയുണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണ്.

136 പോലീസുകാരെ കൊന്നുതള്ളിയ നക്‌സല്‍ നേതാവ് അറസ്റ്റില്‍വിജ്ജയ്‌ക്കൊപ്പം മറ്റൊരു നക്‌സല്‍ നേതാവു കൂടി അറസ്റ്റിലായിട്ടുണ്ട്. ഹെംല സന്നു (30)വാണ് അറസ്റ്റിലായത്. വിജ്ജയുടെ തലയ്ക്ക് 8 ലക്ഷവും സന്നുവിന്റെ തലയ്ക്ക് 5 ലക്ഷവുമായിരുന്നു പോലീസ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്.

SUMMARY: Raipur: Security forces spearheading the anti-Naxal operations in Chhattisgarh claimed a major brreakthrough on Monday by arresting the accused of Dantewada killings — Kesha alias Vijja.

Keywords: Maoist commanders, Naxals, Chhattisgarh, Dantewada district
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia