1.4 കോടി രൂപയുടെ സ്വര്‍ണ പേസ്റ്റ് കാപ്‌സൂളുകളിലാക്കി കടത്താന്‍ ശ്രമിച്ചു; ദുബൈയില്‍ നിന്നെത്തിയ 3 യാത്രക്കാര്‍ പിടിയില്‍

 


അഹ് മദാബാദ്: (www.kvartha.com 23.03.2022) ദുബൈയില്‍ നിന്നെത്തിയ മൂന്നു യാത്രക്കാരില്‍ നിന്നും 1.4 കോടി രൂപയുടെ സ്വര്‍ണ പേസ്റ്റ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി. ദുബൈയില്‍ നിന്നുള്ള വിമാനത്തില്‍ അഹ് മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഇവര്‍ കാരിയറുകളായി പ്രവര്‍ത്തിക്കുന്നവരാണെന്ന് സംശയിക്കുന്നതായി ഡിആര്‍ഐ പറഞ്ഞു.


1.4 കോടി രൂപയുടെ സ്വര്‍ണ പേസ്റ്റ് കാപ്‌സൂളുകളിലാക്കി കടത്താന്‍ ശ്രമിച്ചു; ദുബൈയില്‍ നിന്നെത്തിയ 3 യാത്രക്കാര്‍ പിടിയില്‍


ഞായറാഴ്ചയാണ് മൂന്നുപേരെയും പിടികൂടിയത്. ഇവര്‍ ഇന്‍ഡ്യയിലേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിക്കുകയായിരുന്നു. 11 കാപ്സൂളുകളിലായി പേസ്റ്റ് രൂപത്തിലാക്കിയ 1.4 കോടി രൂപ വിലമതിക്കുന്ന 2.66 കിലോ സ്വര്‍ണമാണ് ശരീരത്തില്‍ ഒളിപ്പിച്ചനിലയില്‍ ഡിആര്‍ഐ അധികൃതര്‍ കണ്ടെത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഞായറാഴ്ച വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരായ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ തടയുകയും പരിശോധന നടത്തുകയുമായിരുന്നു.

ചോദ്യം ചെയ്യലില്‍ സ്വര്‍ണം കൈവശമുണ്ടെന്ന കാര്യം ഇവര്‍ ആദ്യം നിഷേധിച്ചു. എന്നാല്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ പേസ്റ്റിന്റെ രൂപത്തിലുള്ള സ്വര്‍ണം ഇവര്‍ കടത്താന്‍ ശ്രമിക്കുന്നുവെന്ന് സംശയം തോന്നിയ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ മൂന്നുപേരെയും വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

മൂന്ന് യാത്രക്കാരില്‍ നിന്നുമായി ആദ്യം ഒമ്പത് ഗുളികകളാണ് ഡിആര്‍ഐ കണ്ടെടുത്തത്. എന്നാല്‍ എക്‌സ്-റേ പരിശോധനയില്‍ ഒരു പുരുഷ യാത്രക്കാരന്റെ ശരീരത്തിനുള്ളില്‍ രണ്ട് ഗുളികകള്‍ കൂടി ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവയും പുറത്തെടുത്തു.

മൊത്തത്തില്‍, 1.40 കോടി രൂപ വിപണി വിലയുള്ള 2661.800 ഗ്രാം (2.66 കിലോഗ്രാം) സ്വര്‍ണവും 99% പരിശുദ്ധിയുള്ള സ്വര്‍ണവും അടങ്ങിയ 11 കാപ്സൂളുകളാണ് 1962 ലെ ഇന്‍ഡ്യന്‍ കസ്റ്റംസ് ആക്ട് പ്രകാരം കണ്ടെടുത്തത്. മൂന്നുപേരെയും അറസ്റ്റുചെയ്ത് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ചെന്നൈ / ട്രിചി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വര്‍ണ കള്ളക്കടത്ത് സംഘത്തിന്റെ കാരിയര്‍മാരായി ഈ മൂന്ന് യാത്രക്കാരും ജോലി ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു.

Keywords: DRI seizes Rs 1.4 cr gold paste from three Dubai passengers, Ahmedabad, News, Smuggling, Passengers, Airport, Flight, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia