Droupadi Murmu |രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുര്‍മു മുന്നില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തിന്റെ 15-ാമത് രാഷ്ട്രപതിയെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാനാകും. വോടെണ്ണല്‍ പകുതിയായപ്പോള്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു ആണ് മുന്നില്‍. നേരത്തെ തന്നെ മുര്‍മു വിജയിക്കുമെന്ന് ഉറപ്പായിരുന്നു. എം പിമാരുടെ വോടില്‍ 540 എണ്ണം മുര്‍മു നേടിയതായി രാജ്യസഭാ സെക്രടറി ജെനറല്‍ പി സി മോദി അറിയിച്ചു. ആകെ 748 വോടുകളാണ് പാര്‍ലമെന്റില്‍ പോള്‍ ചെയ്തത്.

Droupadi Murmu |രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുര്‍മു മുന്നില്‍

ഇതില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 208 വോടുകള്‍ ലഭിച്ചു. 3,78,000 ആണ് മുര്‍മുവിന് ലഭിച്ച വോടുകളുടെ മൂല്യം. യശ്വന്ത് സിന്‍ഹയ്ക്ക് 1,45,600 വോട് മൂല്യമാണ് പാര്‍ലമെന്റില്‍ നിന്ന് ലഭിച്ചത്. പാര്‍ലമെന്റ് വോടെണ്ണല്‍ അവസാനിച്ചതിന് പിന്നാലെ സംസ്ഥാന നിയമസഭകളിലെ വോടെണ്ണല്‍ പുരോഗമിക്കുകയാണ്.

പാര്‍ലമെന്റ് ഹൗസിലെ 63-ാം നമ്പര്‍ മുറിയിലാണ് വോടെണ്ണല്‍ നടക്കുന്നത്. ഫലസൂചന പുറത്തുവന്നതോടെ മുര്‍മുവിന്റെ ജന്മനാടായ ഒഡിഷയിലെ റൈരംഗ്പൂരില്‍ വിജയാഘോഷത്തിന് തുടക്കമായി. രാവിലെ 11 മണിയോടെയാണ് വോടെണ്ണല്‍ തുടങ്ങിയത്.

ഈ മാസം 18നായിരുന്നു വോടെടുപ്പ്. 99.18 ശതമാനം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 4,000ത്തിലധികം പേരാണ് വോട് ചെയ്തത്. ആദ്യം എം എല്‍ എമാരുടെയും പിന്നീട് എം പിമാരുടെയും വോടുകള്‍ വേര്‍തിരിച്ച് സ്ഥാനാര്‍ഥികളുടെ വോടുകള്‍ പ്രത്യേകം ട്രേയിലാക്കിയാണ് എണ്ണുന്നത്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഭരണ കാലാവധി ഈ മാസം 24ന് അവസാനിക്കും. പ്രതിപക്ഷത്തെ ചില കക്ഷികളും പിന്തുണ പ്രഖ്യാപിച്ചതിനാല്‍ ദ്രൗപതി മുര്‍മു വിജയം ഉറപ്പിച്ചിരുന്നു.

Keywords: Droupadi Murmu wins first round against Yashwant Sinha, bags 72.19% of votes, New Delhi, News, Politics, President Election, Parliament, NDA, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia