Drugs | മരുന്ന് കുടിക്കും മുമ്പ് ഈ പേരാണോയെന്ന് അറിയുക! കഫ് സിറപ് കുടിച്ച് കുട്ടികൾ മരിച്ചെന്ന ആരോപണങ്ങൾക്കിടെ മറ്റുപല കംപനികളുടെയും മരുന്നുകൾ പരിശോധനയിൽ പരാജയപ്പെട്ടു; വിവരങ്ങൾ പുറത്ത്
Oct 13, 2022, 12:59 IST
ന്യൂഡെൽഹി: (www.kvartha.com) ആഫ്രികൻ രാജ്യമായ ഗാംബിയയിൽ ഇൻഡ്യൻ ഫാർമസ്യൂടികൽ കംപനിയുടെ കഫ് സിറപ് കുടിച്ച് 66 കുട്ടികൾ മരിച്ചെന്ന ആരോപണങ്ങൾക്കിടെ രാജ്യത്ത് മറ്റ് ചില ഫാർമസ്യൂടികൽ കംപനികളുടെ സാംപിളുകൾ നേരത്തെ പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) കഴിഞ്ഞ മാസം പുറത്തുവിട്ട റിപോർടിൽ 45 ഓളം മരുന്നുകളുടെ സാംപിളുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. ഇവയിൽ 13 എണ്ണം ഹിമാചൽ പ്രദേശിലെ നിർമാണ യൂണിറ്റുകളിൽ നിന്നുള്ളതാണ്.
'ദി ട്രിബ്യൂൺ' റിപോർട് പ്രകാരം, ഈ വർഷം മെയ് മാസത്തിൽ, ന്യൂഡെൽഹിയിലെ അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളറും ലൈസൻസിംഗ് അതോറിറ്റിയും ഗ്ലെൻമാർക് ഫാർമസ്യൂടികൽസ് ലിമിറ്റഡിനും അതിന്റെ ഒരു മരുന്നായ ടെൽമിസാർടനുമെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. മൊഹാലി ആസ്ഥാനമായുള്ള ഫാർമസ്യൂടികൽ കംപനിയുടെ ഓഫ്‌ലോക്‌സാസിൻ, ഓർണിഡാസോൾ എന്നീ ആന്റിബയോടിക് സാംപിളുകളും പരിശോധനയിൽ വിജയിച്ചില്ല.
ചണ്ഡീഗഡ് ആസ്ഥാനമായുള്ള കംപനി നിർമിക്കുന്ന ആന്റിബയോടിക് ജെന്റമൈസിൻ ഇൻജക്ഷനും പരിശോധനയിൽ പരാജയപ്പെട്ടു. അടുത്തിടെ, ഹിമാചലിലെ കാലാ എംബിയുടെ നിക്സി ലബോറടറീസ് അതിന്റെ മരുന്നായ അനസ്തേഷ്യ പ്രൊപോഫോൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനാൽ അന്വേഷണം നേരിടുന്നു. അഞ്ച് രോഗികൾ മരിച്ചതിനെ തുടർന്ന് ചണ്ഡീഗഡ് പിജിഐഎംഇആറിലെ എമർജൻസി വാർഡിൽ നിന്നാണ് സാംപിൾ ശേഖരിച്ചത്. ഈ രോഗികൾക്കെല്ലാം ശസ്ത്രക്രിയയ്ക്ക് മുമ്പ് ഈ മരുന്ന് നൽകിയിരുന്നു. ഈ ബാചിലെ എല്ലാ മരുന്നുകളും പിൻവലിക്കാൻ കംപനിയോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകൾ
താഴെ പറയുന്ന മരുന്നുകളുടെ സാംപിളുകൾ പരിശോധനയിൽ പരാജയപ്പെട്ടതായാണ് CDSCO റിപോർട് ഉദ്ധരിച്ച് ലൈവ് ഹിന്ദുസ്താൻ റിപോർട് ചെയ്യുന്നത്.
Methycobalamin, Alpha Lipoic acid- USV Pvt Ltd. ബാഡി
Methycobalamin, Alpha Lipoic acid- USV Pvt Ltd. Baddi
Paracetamol Tablets - T&G Medicare, Baddi
Paracetamol Tablets- Alco Formulation, Faridabad
Paracetamol Tablets- ANG Lifesciences, Solan
Chlordiazepoxide- Wockhardt, Nalagarh
Amoxicillin-Potassium Clavulanate- Mediwell Bioteh solan
Vitamin D3 Chewable tablets- Maxtar Biogenics, Nalagarh
Ofloxacin and Ornidazole tablets- Amkon Pharmaceuticals, Mohali
Lvermectin dispersible Tablets- Plena Remedies, Baddi
Itraconazole Capsules- Theon Pharmaceuticals, Baddi
Gentamicin Injection- BM Pharmaceuticals, Chandigharh
Mefenamic acid tablets- Navkar Lifesciences, Baddi
Aluminium hydroxide- Biogenetic Drugs Pvt Ltd. Baddi
Keywords: Drugs fail quality test: CDSCO report, National,News,Top-Headlines,Latest-News,Newdelhi,Drugs,Africa,Report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.