'മദ്യലഹരിയില്‍ ഒരാഴ്ചയോളം പൊലീസ് ഹെല്‍പ് ലൈനില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി'; യുവാവിനെ തന്ത്രപരമായി കുടുക്കി
Feb 9, 2022, 13:12 IST
പൂനെ: (www.kvartha.com 09.02.2022) മദ്യലഹരിയില്‍ ഒരാഴ്ചയോളം പൊലീസ് ഹെല്‍പ് ലൈനിലെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയ ആളെ തന്ത്രപരമായി കുടുക്കിയതായി പൊലീസ്. അശോക് ദിഗംബര്‍ ഗെയ്ക്വാദ് (40) എന്നയാളെ യവത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പൂനെ ജില്ലയിലെ ദൗന്‍ഡ് താലൂകിലെ യാവത് ടൗണിലെ താമസക്കാരനാണിയാള്‍. പ്രതിയെ പിന്നീട് 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഹെല്‍പ് ലൈനിലെ കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ ശല്യം സഹിക്കാതെയാണ് തങ്ങളെ വിളിച്ച് കാര്യം പറഞ്ഞതെന്ന് യാവത് പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് ഇന്‍സ്പെക്ടര്‍ നാരായണ്‍ പവാര്‍ പറഞ്ഞു. 'അവര്‍ക്ക് ഒരു നമ്പറില്‍ നിന്ന് ദിവസവും ഒന്നിലധികം കോളുകള്‍ ലഭിച്ചിരുന്നു. വിളിച്ചയാള്‍ മദ്യലഹരിയില്‍ എന്തൊക്കെയോ സംസാരിക്കുകയും ചെയ്തു. ഏഴു ദിവസം തുടര്‍ചയായി എട്ടും പത്തും തവണയെങ്കിലും വിളിക്കാറുണ്ടായിരുന്നു. വിളിച്ച നമ്പര്‍ രെജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് ഞങ്ങള്‍ ഒരു ടീമിനെ അയച്ചു. അവിടെ ചെന്നപ്പോള്‍ കേട്ടറിവിനേക്കാള്‍ വലുതാണ് സത്യമെന്ന് മനസിലായി. അതോടെ ആളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ് സംഘം അശോകിനെ പിടികൂടാന്‍ ചെന്നപ്പോള്‍ മദ്യപിച്ച് വെളിവില്ലാത്ത അവസ്ഥയിലായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാരാഷ്ട്ര പൊലീസ് ആക്ട്, മഹാരാഷ്ട്ര നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഗെയ്ക്വാദിനെതിരെ കേസെടുത്തിരിക്കുന്നത്. മദ്യപിച്ചും അല്ലാതെയും എമര്‍ജന്‍സി നമ്പരുകളിലും ഹെല്‍പ് ലൈല്‍ നമ്പരുകളിലും അനാവശ്യമായി വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനും നടന്‍ ഷാറൂഖ് ഖാന്റെ വീടും ബോംബ് വെച്ച് തകര്‍ക്കുമെന്ന് മഹാരാഷ്ട്ര പൊലീസിനെ ഫോണിലൂടെ അറിയിച്ച യുവാവിനെ യുപിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി അകന്ന് കഴിയുന്ന യുവാവിന്റെ സ്ഥിരം പരിപാടിയാണിതെന്ന് യുപി പൊലീസ് അ്ന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Keywords: Pune, News, National, Police, Arrest, Arrested, Custody, Police emergency helpline, 'Drunk' man dials police emergency helpline multiple times over days, arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.