മദ്യപിച്ച് ബഹളം വച്ച 25കാരിയെ നിലത്തിട്ട് ചവിട്ടി ഓടോറിക്ഷാ ഡ്രൈവര്‍മാര്‍; നോക്കിനിന്ന് പൊലീസ്

 


ഭരത്പൂര്‍: (www.kvartha.com 25.03.2022) മദ്യപിച്ച് ബഹളം വച്ച 25 കാരിയെ നിലത്തിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്ത് ഓടോറിക്ഷാ ഡ്രൈവര്‍മാര്‍. പൊലീസുകാരന്‍ നോക്കി നില്‍ക്കെയായിരുന്നു യുവതിക്ക് നേരെയുള്ള ഇവരുടെ ആക്രമണം.

രാജസ്ഥാനിലെ ഭരത്പൂരില്‍ ബുധനാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍
സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ ആക്രമിക്കുമ്പോള്‍ ഒരു പൊലീസുകാരനും മറ്റ് ചിലരും അത് നോക്കി നില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

മദ്യപിച്ച് ബഹളം വച്ച 25കാരിയെ നിലത്തിട്ട് ചവിട്ടി ഓടോറിക്ഷാ ഡ്രൈവര്‍മാര്‍; നോക്കിനിന്ന് പൊലീസ്

സംഭവത്തില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെ ആക്രമിച്ച ഓടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 324 (മുറിപ്പെടുത്തല്‍), 341 (തടഞ്ഞുവയ്ക്കല്‍), 354 (പീഡനം) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി മഥുര ഗേറ്റ് പൊലീസ് സ്റ്റേഷന്‍ എസ് എച് ഒ രാംനാഥിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപോര്‍ട് ചെയ്തു.

യുവതി മദ്യലഹരിയിലായിരുന്നുവെന്നും റോഡില്‍ ബഹളമുണ്ടാക്കിയെന്നും പൊലീസ് പറഞ്ഞു. ഓടോറിക്ഷാ ഡ്രൈവര്‍മാരുമായും മറ്റുള്ളവരുമായും ഇവര്‍ വഴക്കിട്ടു. മഹേഷ്, ചരണ്‍ സിംഗ് എന്നീ രണ്ട് ഓടോ ഡ്രൈവര്‍മാരാണ് യുവതിയെ മര്‍ദിച്ചത് എന്നും പൊലീസ് പറഞ്ഞു.

യുവതിയുടെ അമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും സംഭവസ്ഥലത്ത് വിളിച്ചുവരുത്തി പൊലീസ് ആക്ട് പ്രകാരമുള്ള നടപടി സ്വീകരിച്ചതായും യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.

Keywords: Drunk Woman Kicked By Auto Drivers In Presence Of Cop In Rajasthan, Rajasthan, Police, Arrested, Woman, Attack, Social Media, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia