Notice | വിമാനയാത്രയ്ക്കിടെ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ പ്രവേശിപ്പിച്ചെന്ന സംഭവം; എയര്‍ ഇന്‍ഡ്യ സിഇഒയ്ക്ക് കാരണം കാണിക്കല്‍ നോടിസ്

 


മുംബൈ: (www.kvartha.com) വിമാനയാത്രയ്ക്കിടെ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ പ്രവേശിപ്പിച്ചെന്ന സംഭവത്തില്‍ എയര്‍ ഇന്‍ഡ്യ സിഇഒ കാംബെല്‍ വില്‍സന് ഡിജിസിഎയുടെ (ഡയറക്ടറേറ്റ് ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) കാരണം കാണിക്കല്‍ നോടിസ്. ഫെബ്രുവരി 27ന് ദുബൈ ഡെല്‍ഹി വിമാനത്തിലായിരുന്നു സംഭവം. കാബിന്‍ ക്രൂ അംഗം ഇതുസംബന്ധിച്ച് പരാതി നല്‍കിയതോടെയാണ് കഴിഞ്ഞ ഫ്രെബുവരി 27ന് നടന്ന സംഭവം പുറത്തുവന്നത്.

അന്വേഷണം താമസിച്ചതിന് വിശദീകരണം ആവശ്യപ്പെട്ട് വിമാന സുരക്ഷയുടെ ചുമതലയുണ്ടായിരുന്ന ഹെന്റി ഡോണോഹെയ്ക്കും നോടിസ് നല്‍കി. ഏപ്രില്‍ 21ന് അയച്ച നോടിസില്‍ 15 ദിവസത്തിനുള്ളില്‍ ഇരുവരും മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. സംഭവത്തില്‍ ഉള്‍പെട്ട കാബിന്‍ ക്രൂവിനെയും പൈലറ്റുമാരെയും അന്വേഷണം പൂര്‍ത്തിയാകുംവരെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിരിക്കുകയാണ്.

പ്രാഥമിക അന്വേഷണത്തില്‍ കാബിന്‍ ക്രൂവിന് സംഭവത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പൈലറ്റുമാര്‍ക്ക് വിശദീകരണം നല്‍കാനുള്ള അവസരം ഉണ്ടാകുമെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഡിജിസിഎ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Notice | വിമാനയാത്രയ്ക്കിടെ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ പ്രവേശിപ്പിച്ചെന്ന സംഭവം; എയര്‍ ഇന്‍ഡ്യ സിഇഒയ്ക്ക് കാരണം കാണിക്കല്‍ നോടിസ്

നിയമപ്രകാരം കോക്പിറ്റിനുള്ളില്‍ അനധികൃതമായി ആരെയും പ്രവേശിപ്പിക്കാന്‍ പാടില്ല. ഇത്തരം വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് എയര്‍ ഇന്‍ഡ്യ വക്താവ് പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വിഷയം ഡിജിസിഎയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും എയര്‍ ഇന്‍ഡ്യ അറിയിച്ചു.

Keywords:  Dubai-Delhi flight incident: DGCA issues show cause notice to Air India CEO, head of flight safety, Mumbai, News, Air India CEO, Complaint, Probe, Show cause notice, Protection, Passengers, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia