മദ്യം നൽകി 70 കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ 2 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ; പിഴയും വിധിച്ചു
Feb 11, 2022, 16:31 IST
ഹൈദരാബാദ്: (www.kvartha.com 11.02.2022) മല്‍കാജ്ഗിരിയില്‍ എഴുപതുകാരിയെ മദ്യം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതികളായ ചിന്നപ്പ ആന്റണി ജോര്‍ജ്ജ് (50), നെനാവത് വിജയ് കുമാര്‍ (53) എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. വിചാരണ നടത്തിയ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കായുള്ള പ്രത്യേക കോടതി ഇരുവര്‍ക്കും 5000 രൂപ വീതം പിഴയും വിധിച്ചു. 2019-ലാണ് സംഭവം നടന്നത്.
2019 ഡിസംബറില്‍ മല്‍കാജ്ഗിരിയിലെ മിര്‍ജാല്‍ഗുഡ എക്സ് റോഡില്‍ കാത്തുനില്‍ക്കുകയായിരുന്ന വൃദ്ധയെ പ്രതികൾ അനുനയിപ്പിച്ച ശേഷം മദ്യം നല്‍കുകയും പിന്നീട് അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി, കൂടുതല്‍ മദ്യം കഴിപ്പിക്കുകയും അര്‍ധബോധാവസ്ഥയിലായപ്പോൾ സാഹചര്യം മുതലെടുത്ത് ഇരുവരും അവരെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.
എന്നാല്‍, വൃദ്ധ ബഹളം വെച്ചതോടെ അയല്‍വാസികള്‍ സ്ഥലത്തെത്തി അവരെ രക്ഷപ്പെടുത്തുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു.
Keywords: Duo get life term imprisonment in assault case, National, Hyderabad, News, Top-Headlines, Life Imprisonment, Case, Assault, Liquor, Police.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.