Accident | കേദാർനാഥിൽ എയര്‍ലിഫ്റ്റിങ്ങിനിടെ കയർ പൊട്ടി താഴെവീണ് ഹെലികോപ്റ്റര്‍ തകര്‍ന്നു
കേദാർനാഥിൽ ഹെലികോപ്റ്റർ അപകടം. ടോവിങ് റോപ്പ് പൊട്ടിയാണ് അപകടത്തിന് കാരണം.
ഡെറാഡൂൺ: (KVARTHA) കേദാർനാഥ് ക്ഷേത്രത്തിലേക്ക് തീർഥാടകരെ കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരുന്ന ഹെലികോപ്റ്റർ എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ തകർന്നുവീണു. കേദാർനാഥ് ഹെലിപാഡിൽ നിന്ന് ഗൗച്ചറിലേക്ക് മറ്റൊരു ഹെലികോപ്റ്റർ ഉപയോഗിച്ച് പ്രത്യേക കയർ കൊണ്ട് ബന്ധിപ്പിച്ചായിരുന്നു തകരാറിലായ ഹെലികോപ്റ്റർ കൊണ്ടുപോയത്. എന്നാൽ ആകാശത്തുവച്ച് ഈ കയർ പൊട്ടിയതോടെ ഹെലികോപ്റ്റർ ലിഞ്ചോളിയിലെ മന്ദാകിനി നദിക്ക് സമീപം തകർന്നുവീഴുകയായിരുന്നു.
VIDEO | Uttarakhand: A defective helicopter, which was being air lifted from #Kedarnath by another chopper, accidentally fell from mid-air as the towing rope snapped, earlier today.#UttarakhandNews
— Press Trust of India (@PTI_News) August 31, 2024
(Source: Third Party) pic.twitter.com/yYo9nCXRIw
സ്വകാര്യ കമ്പനിയുടെ ഈ ഹെലികോപ്റ്റർ പൂർണമായും തകർന്നതായാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് അധികൃതർ നല്‍കുന്ന വിവരം.
കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർഥാടന സീസണിൽ ഹെലികോപ്റ്റർ സർവീസുകൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഈ അപകടം തീർഥാടകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
#helicoptercrash #kedarnath #uttarakhand #india #aviation #accident #safety