Kangana Ranaut | 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം; ചെങ്കോട്ടയിലെ ദസറ ആഘോഷത്തില്‍ രാവണ പ്രതിമയ്ക്ക് നടി കങ്കണ തീ പകരും
Oct 24, 2023, 17:26 IST
ന്യൂഡെല്‍ഹി: (KVARTHA) ഈ വര്‍ഷത്തെ ദസറ ആഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയിലെ മൈതാനത്തിലെ പ്രസിദ്ധമായ ലവ് കുശ് രാംലീലയില്‍ രാവണന്റെ കോലം കത്തിക്കുന്ന ആദ്യ വനിതയാകും നടി കങ്കണ റണാവത്. 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത രാവണ ദഹനം നടത്തുന്നത്. ചൊവ്വാഴ്ച (24.10.2023) നടക്കുന്ന ലവ് കുശ് രാംലീലയില്‍ താരം രാവണ പ്രതിമയ്ക്ക് തീ പകരും.
ഇതോടെ രാവണ ദഹനം നടത്തുന്ന ആദ്യ വനിത എന്ന വിശേഷണം ഇനി കങ്കണയ്ക്ക് സ്വന്തമാവും. താരം തന്നെയാണ് തനിക്ക് സ്വന്തമാവാന്‍ പോകുന്ന നേട്ടത്തേക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ച് പ്രഖ്യാപനം നടത്തിയത്.
'ചെങ്കോട്ടയില്‍ വര്‍ഷം തോറും നടക്കുന്ന പരിപാടിയുടെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സ്ത്രീ രാവണന്റെ കോലം കത്തിക്കുന്നത്. ജയ് ശ്രീറാം'- എന്നാണ് വീഡിയോക്കൊപ്പം കങ്കണ അടിക്കുറിപ്പ് എഴുതിയത്.
ചടങ്ങിന് മുന്‍വര്‍ഷങ്ങളില്‍ രാഷ്ട്രപതിയായിരുന്ന രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരായിരുന്നു വിശിഷ്ഠാതിഥികള്‍. അജയ് ദേവ്ഗണും ജോണ്‍ എബ്രഹാമും ഉള്‍പെടെയുള്ള സിനിമാ താരങ്ങളും പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം നടന്‍ പ്രഭാസാണ് രാവണ ദഹനം നടത്തിയത്.
വനിതാ സംവരണ ബിലിന് പിന്തുണയര്‍പിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് ഡെല്‍ഹി ലവ് കുശ് രാംലീലാ കമിറ്റി പ്രസിഡന്റ് അര്‍ജുന്‍ സിംഗ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

Keywords: News, National, National-News, Religion-News, Religion, Dussehra 2023, Actress, President, Kangana Ranaut, First Woman, Instagram, Women's Reservation Bill, Ravana Effigy, Delhi News, national News, Lav Kush Ramlila, Dussehra 2023: Kangana Ranaut to be first woman to burn Ravana effigy at Delhi's Lav Kush Ramlila.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.