ഉത്തര്‍പ്രദേശില്‍ പൊടിക്കാറ്റില്‍ വ്യാപക നഷ്ടം: കുട്ടികള്‍ ഉള്‍പെടെ 27 മരണം
Apr 18, 2014, 14:56 IST
ലക്നൗ: (www.kvartha.com 18.04.2014) ഉത്തര്‍പ്രദേശില്‍ വ്യാഴാഴ്ച വൈകിട്ടുണ്ടായ പൊടിക്കാറ്റില്‍ രണ്ടു കുട്ടികളടക്കം 27 പേര് മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.
ഫറൂഖാബാദില്‍ 10 പേരും, ബാരാബങ്കിയില്‍ രണ്ടു കുട്ടികളുള്‍പെടെ ആറു പേരും, ലക്നൗ, സീതാപൂര്‍ എന്നിവിടങ്ങളില്‍ മൂന്നു പേര് വീതവും ഹര്ദോയിലും ജലൗനിലും രണ്ടു പേര് വീതവും ഫെയ്സാബാദില് ഒരാളമാണ് മരിച്ചത്.
മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റിനു പിന്നാലെ കനത്ത മഴയും ഉണ്ടായി. മഴയില്‍ മരങ്ങള്‍ കടപുഴകി വീഴുകയും ഇലക്ട്രിക് പോസ്റ്റുകള്‍ വീണ് കുടിലുകള്‍ തകരുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് റിപോര്‍ട്ട്.

Keywords: Uttar Pradesh, Dust storm, Barabanki,Lucknow and Sitapur, Children, Killed, Injured, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.