തിരിച്ചടി അവസാനിപ്പിക്കാന്‍ പാകിസ്താന്‍ ഇന്ത്യയോട് അപേക്ഷിച്ചുവെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ആക്രമണം നിര്‍ത്തിയാല്‍ പരിഗണിക്കാമെന്ന് മറുപടിയും
Nov 26, 2016, 21:18 IST
ന്യൂഡല്‍ഹി: (www.kvartha.com 26.11.2016) ഇന്ത്യന്‍ സൈന്യത്തോട് തിരിച്ചടി അവസാനിപ്പിക്കാന്‍ പാകിസ്താന്‍ അപേക്ഷിച്ചിരുന്നുവെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ഇന്ത്യന്‍ സൈനികന്റെ തലയറുത്തതിന് മറുപടിയായി ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയപ്പോഴായിരുന്നു ഇത്.
എന്നാല്‍ ഇങ്ങോട്ടുള്ള ആക്രമണം നിര്‍ത്തിയാല്‍ തിരിച്ചടി അവസാനിപ്പിക്കാമെന്നാണ് മറുപടി നല്‍കിയതെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ചൊവ്വാഴ്ച പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണത്തിന് പൂഞ്ച്, രജൗരി, മച്ച്, കെല്‍, മച്ചില്‍ സെക്ടറുകളിലെ പാക് പോസ്റ്റുകള്‍ക്ക് നേരെയാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്. ഇതില്‍ പാകിസ്താന് ആള്‍നാശം സംഭവിച്ചിരുന്നു. ഇതോടെയാണ് ഇസ്ലാമാബാദില്‍ നിന്നും ഡല്‍ഹിയിലേക്ക് ബന്ധപ്പെട്ടത്.
അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി നിയന്ത്രണ രേഖ ശാന്തമാണെന്നും അദ്ദേഹം പറഞ്ഞു.
Keywords : New Delhi, Pakistan, India, Attack, National, Earlier this week, Pakistan pleaded with us to stop retaliation, minister Manohar Parrikar says.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.