ഡെല്‍ഹിയിലും കശ്മീര്‍ താഴ്‌വരയിലും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാന്‍
Aug 10, 2015, 16:56 IST
ഡെല്‍ഹി: (www.kvartha.com 10.08.2015) ഡെല്‍ഹിയിലും കശ്മീര്‍ താഴ് വരയിലും ഭൂചലനം. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഡെല്‍ഹിയിലെ കെട്ടിടങ്ങളില്‍ ശക്തമായ കുലുക്കം അനുഭവപ്പെടുകയായിരുന്നു.
ഇതോടെ ഭയന്നുവിറച്ച ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്നും താഴേക്കിറങ്ങിയോടിയെന്നാണ് റിപോര്‍ട്ട്.
ഇതേസമയം തന്നെ കശ്മീര്‍ താഴ്‌വരയിലും ഭൂചലനം അനുഭവപ്പെട്ടു. അതേസമയം ഇസ്ലാമാബാദ്, റാവല്‍ പിണ്ഡി, ലാഹോര്‍,പഞ്ചാബ് എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത റിപോര്‍ട്ടും ഉണ്ട്.
അഫ്ഗാന്‍ ആണ് ചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് കരുതുന്നത്. ആളപായമുണ്ടോ എന്ന കാര്യം അറിവായിട്ടില്ല.

Also Read:
സഫിയയുടെ മാതാപിതാക്കള്‍ ഓഗസ്റ്റ് 13ന് കാസര്‍കോട്ട് എത്തും; സമരപ്രവര്‍ത്തകരെ ഒരിക്കല്‍ കൂടി കാണാന്‍
Keywords: Earthquake in Afghanistan, tremors felt in Delhi, Srinagar, New Delhi, Islamabad, Lahore, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.