നേപാളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി

 


കാഠ്മണ്ഡു: (www.kvartha.com 19.05.2021) നേപാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രത്തിലെ ചീഫ് സീസ്‌മോളജിസ്റ്റ് ഡോ. ലോക് ബിജയ് അധികാരി. ലാംജംഗ് ജില്ലയിലെ ഭുല്‍ഭുലെയിലാണ് ബുധനാഴ്ച പുലര്‍ച്ചെ 5.42 മണിക്ക് ഭൂചലനമുണ്ടായത്. 

എന്തെങ്കിലും തരത്തിലുള്ള അപകടങ്ങളോ മരണങ്ങളോ ഇതുവരെ റിപോര്‍ട് ചെയ്യപ്പെട്ടിട്ടില്ല. 2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ 9,000 പേര്‍ മരിച്ചുവെന്നാണ് കണക്ക്. റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രതയായിരുന്നു അന്ന് രേഖപ്പെടുത്തിയിരുന്നത്.

നേപാളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി

Keywords:  News, National, Earthquake, Nepal, Earthquake of magnitude 5.8 strikes Nepal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia