Tremor | ജമ്മു കശ്മീരിൽ ഭൂചലനം; ബാരമുള്ളയിൽ രണ്ടു തവണ കുലുക്കം അനുഭവപ്പെട്ടു

 
Earthquake today: Tremors of magnitude 4.9 and 4.8 jolt Jammu and Kashmir’s Baramulla twice, Jammu and Kashmir, earthquake, Baramulla.
Earthquake today: Tremors of magnitude 4.9 and 4.8 jolt Jammu and Kashmir’s Baramulla twice, Jammu and Kashmir, earthquake, Baramulla.

Representational Image Generated by Meta AI

ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപോർട് ചെയ്തിട്ടില്ല. 

ദില്ലി: (KVARTHA) ജമ്മു കശ്മീരിലെ ബാരമുള്ള (Baramulla) മേഖലയിൽ ഇന്ന് രാവിലെ രണ്ടു തവണ ഭൂചലനം (Earthquake) അനുഭവപ്പെട്ടു. രാവിലെ 6.45നും 6.52നുമായിരുന്നു ഈ സംഭവം.

ആദ്യത്തെ ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 4.9 ആയിരുന്നു. അഞ്ച് കിലോമീറ്റർ ആഴത്തിൽ വരെ ഇതിന്റെ പ്രകമ്പനമുണ്ടായി. രണ്ടാമത്തേത് 4.8 ആയിരുന്നു. ഇത് 10 കിലോ മീറ്റര്‍ ആഴത്തില്‍വരെ പ്രതിഫലിച്ചെന്നാണ് ദേശീയ ഭൂകമ്പ ഗവേഷണകേന്ദ്രം അറിയിച്ചത്.

സംഭവത്തിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അധികൃതർ പറയുന്നതനുസരിച്ച് ഇത് ഒരു നേരിയ ഭൂചലനമായിരുന്നു, ആശങ്കപ്പെടേണ്ടതില്ലെന്നും അറിയിച്ചു.

#KashmirEarthquake #Baramulla #IndiaEarthquake #Tremor #NaturalDisaster


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia