കോഴിയിറച്ചിയും മട്ടനും മത്സ്യവും കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കണം; ജനാധിപത്യ രാഷ്ട്രത്തില്‍ ആളുകള്‍ക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാനുള്ള അവകാശമുണ്ടെന്ന് മേഘാലയയിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി
Jul 31, 2021, 17:37 IST
ഷില്ലോങ്ങ്: (www.kvartha.com 31.07.2021) കൂടുതല്‍ ബീഫ് കഴിക്കാന്‍ തന്റെ ജനങ്ങളോട് ആഹ്വാനം ചെയ്ത് മേഘാലയയിലെ ബി ജെ പി മന്ത്രിയായ സാന്‍ബര്‍ ഷുല്ലായി. കോഴിയിറച്ചിയും മട്ടനും മത്സ്യവും കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കണമെന്നാണ് ഷുല്ലായി വ്യക്തമാക്കുന്നത്.
'ആളുകള്‍ കോഴിയിറച്ചിയും മട്ടനും മത്സ്യവും കഴിക്കുന്നതിനേക്കാള്‍ ബീഫ് കഴിക്കാനാണ് ഞാന്‍ പ്രോത്സാഹിപ്പിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ ബി ജെ പി ഗോവധത്തിന് എതിരാണെന്ന ധാരണ നീങ്ങും,' അദ്ദേഹം പറഞ്ഞു.
ജനാധിപത്യ രാഷ്ട്രത്തില്‍ ആളുകള്‍ക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാനുള്ള അവകാശമുണ്ടെന്നാണ് ഷുല്ലായി പറഞ്ഞത്. എന്നാലേ ബി ജെ പിയോടുള്ള തെറ്റിദ്ധാരണ മാറൂ എന്നും മന്ത്രി പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളിലെ പുതിയ പശു നിയമങ്ങള്‍ മേഘാലയയിലേക്കുള്ള കന്നുകാലി ഗതാഗതത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഷുല്ലായി മേഘാലയ സര്‍കാരിന്റെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്.
അതേസമയം മേഘാലയയും അസമും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം തടയാന്‍ സംസ്ഥാനം പൊലീസ് സേനയെ ഉപയോഗിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം അസം മുഖ്യമന്ത്രിക്ക് നല്കി. സ്വന്തം ജനതയെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് മേഘാലയ പൊലീസ് എന്നും മന്ത്രി പറഞ്ഞു
'അതിര്‍ത്തിയില്‍ അസം ജനത ഞങ്ങളുടെ ജനങ്ങളെ ഇനിയും ഉപദ്രവിച്ചാല്‍ പിന്നെ ചര്‍ച്ചയും ചായകുടിയും ഒന്നും ഉണ്ടാകില്ല. ഞങ്ങള്‍ക്ക് പ്രതികരിക്കേണ്ടി വരും. ആ സ്പോടില്‍ പ്രത്യാക്രമണം ഉണ്ടായിരിക്കും,' മന്ത്രി വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.