അമേഠിയില്‍ പോളിംഗ് ബൂത്തില്‍ കടന്ന രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

 


ന്യൂഡല്‍ഹി: അമേഠിയില്‍ പോളിംഗ് ബൂത്തില്‍ കടന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാഹുല്‍ ഗാന്ധി ചട്ടലംഘനം നടത്തിയിട്ടില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. മേയ് 7നായിരുന്നു സംഭവം.

അമേഠിയില്‍ പോളിംഗ് ബൂത്തില്‍ കടന്ന രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്
പോളിംഗ് ബൂത്തില്‍ കടന്ന രാഹുല്‍ ഗാന്ധി നിയമലംഘനം നടത്തിയെന്ന പരാതിയെതുടര്‍ന്ന് പോള്‍ പാനല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതുസംബന്ധിച്ച് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ നല്‍കിയ റിപോര്‍ട്ടിനെതുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്.

ഇലക്ട്രോണിക്‌സ് വോട്ടിംഗ് യന്ത്രം തകരാറിലായതിനെതുടര്‍ന്ന് രാഹുല്‍ ഗാന്ധി ബൂത്തില്‍ കടന്ന് യന്ത്രം പരിശോധിക്കുകയായിരുന്നുവെന്നാണ് ജില്ലാ ഇലക്ഷന്‍ ഓഫീസറുടെ മറുപടി. ഇതുസംബന്ധിച്ച് മറ്റൊരു അന്വേഷണം നടത്തുമെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

SUMMARY: New Delhi: The Election Commission Saturday said there was no violation by Congress vice president Rahul Gandhi when he entered a polling booth in Amethi constituency during balloting May 7.

Keywords: Election Commission, Rahul Gandhi, Amethi polling booth, Elections 2014, Lok Sabha polls 2014
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia