ബാബറി മസ്ജിദ്: ഒളിക്യാമറാ ദൃശ്യങ്ങള്‍ വിലക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
Apr 5, 2014, 19:00 IST
ഡല്‍ഹി: (www.kvartha.com 05.04.2014) 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ സംഘ പരിവാറും ശിവസേനയും മാസങ്ങളോളം ആസൂത്രണം നടത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒളിക്യാമറാ ദൃശ്യങ്ങള്‍ വിലക്കണമെന്ന ബിജെപിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.
കോബ്ര പോസ്റ്റ് എന്ന വെബ്‌സൈറ്റാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അതുകൊണ്ട് തന്നെ അത് തടയണമെങ്കില്‍ കോടതിയെയാണ് സമീപിക്കേണ്ടതെന്നും കമ്മീഷന്‍ വ്യക്തമാക്കി. മാധ്യമങ്ങളുടെ വെളിപ്പെടുത്തലുകളില്‍ തങ്ങള്‍ക്ക് ഇടപെടാനാവില്ലെന്നും കമ്മീഷന്‍ വക്താവ് വ്യക്തമാക്കി.
ബാബറി മസ്ജിദ് പൊളിക്കുന്ന വിവരത്തെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹ റാവു ബിജെപി നേതാവ് എല്‍ കെ അദ്വാനി എന്നിവര്‍ക്ക് അറിയാമായിരുന്നുവെന്നാണ് വെബ്‌സൈറ്റ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൂടാതെ അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍സിംഗ്, ബി.ജെ.പി നേതാക്കളായ ഉമാഭാരതി എന്നിവര്‍ക്ക് കൃത്യമായ വിവരമുണ്ടായിരുന്നുവെന്നും വെബ്‌സൈറ്റില്‍ പറയുന്നു. പള്ളി പൊളിക്കാനായി ചാവേര്‍ സംഘങ്ങളെ ഒരുക്കി നിര്‍ത്തിയിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍
കോബ്ര പോസ്റ്റ് നടത്തിയ വെളിപ്പെടുത്തലിനു പിന്നില്‍ കോണ്‍ഗ്രസ് നടത്തിയ ഗൂഢാലോചനയാണെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനുവേണ്ടി കോബ്ര പോസ്റ്റിനെ പാര്‍ട്ടി ഉപയോഗിച്ചുവെന്നും തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ പരാതിയില്‍ ബിജെപി ചൂണ്ടിക്കാട്ടി.

Keywords: EC declines BJP request for ban on telecast of Cobrapost sting, New Delhi, Babri Masjid Demolition Case, Congress, Conspiracy, Media, Report, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.